പെഹ്ലു ഖാൻ: ഘാതകരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇൗ മാസം ഏപ്രിലിൽ രാജസ്ഥാനിലെ അൽവാറിൽ ഗോരക്ഷകഗുണ്ടകൾ കൊലെപ്പടുത്തിയ ഹരിയാനയിലെ ക്ഷീരകർഷകൻ പെഹ്ലു ഖാെൻറ ഘാതകരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് റിപ്പോർട്ട്. പൊലീസും പ്രോസിക്യൂഷനും കേസിെൻറ തീവ്രത കുറച്ചുകാണിക്കാനും പ്രതികളെ രക്ഷിക്കാനും പ്രയത്നിക്കുകയാണെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് പറയുന്നു.
അമേരിക്കൻ സന്നദ്ധസംഘടനകളായ ‘അലയൻസ് ഫോർ ജസ്റ്റിസ് ആൻഡ് അക്കൗണ്ടബിലിറ്റി’, ‘ദലിത് അമേരിക്കൻ കോയലീഷൻ’, ‘ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ’, ‘സൗത്ത് ഏഷ്യൻ സോളിഡാരിറ്റി ഇനിഷ്യേറ്റിവ്’, ലണ്ടനിൽ നിന്നുള്ള ‘സൗത്ത് ഏഷ്യൻ സോളിഡാരിറ്റി ഗ്രൂപ്’, മുംെബെയിൽ നിന്നുള്ള ‘സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ്’, ഡൽഹിയിൽ നിന്നുള്ള ‘ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ്വർക്ക്’, ‘ജാമിയ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷൻ’ എന്നിവർ സഹകരിച്ച് നടത്തിയ സ്വതന്ത്രഅന്വേഷണത്തിലാണ് കണ്ടെത്തൽ.
റിപ്പോർട്ടിലെ മറ്റു പരാമർശങ്ങൾ: കുറ്റക്കാർക്കെതിരായ എഫ്.െഎ.ആർ ൈവകിപ്പിച്ചു, കൊലപാതകത്തിൽ പ്രതിചേർത്തിട്ടും പലർക്കും ജാമ്യം ലഭിച്ചു, പെഹ്ലു ഖാെൻറ അന്ത്യമൊഴിയിൽ തന്നെ ആക്രമിച്ച ആറുപേരെക്കുറിച്ച് പറഞ്ഞു. ഇവർക്ക് വി.എച്ച്.പി, ബജ്റംഗ്ദൾ എന്നിവയുമായി ബന്ധമുണ്ടെന്നും പറഞ്ഞു. എന്നാൽ, ഇൗ ആറുപേരെ പൊലീസ് കുറ്റമുക്തരാക്കി.
പെഹ്ലു ഖാേൻറത് സ്വാഭാവികമരണമാണെന്ന് വരുത്തിത്തീർക്കാൻ പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചു. ഇതിനായി സർക്കാർ ഡോക്ടർമാരുടെ ആദ്യത്തെ റിപ്പോർട്ട് തിരുത്താൻ കേന്ദ്രമന്ത്രിയും ആർ.എസ്.എസ് അംഗവും ഗോരക്ഷകരുമായി ബന്ധമുള്ള ആളുമായ മഹേഷ് ശർമയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യആശുപത്രിയിലെ ഡോക്ടർമാരെ ഉപയോഗിച്ചു.
ബി.ജെ.പി ഭരിക്കുന്ന ഹരിയാന, ഗുജറാത്ത്, ഝാർഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങൾ കൂടുതലായി നടക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഏതാണ്ട് എല്ലാ കേസുകളിലും പൊലീസ് ഗുരുതരമായ അനാസ്ഥ കാണിക്കുകയോ കേസ് ദുർബലപ്പെടുത്താൻ മനഃപൂർവം ശ്രമിക്കുകയോ ചെയ്യുകയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.