അലീഗഢ് ഏറ്റുമുട്ടൽ കൊല പൊലീസിെൻറ നാടകം –ഇരകളുടെ ബന്ധുക്കൾ
text_fieldsഅലീഗഢ്: ഉത്തർപ്രദേശിൽ അലീഗഢിനടുത്ത് ഹർദ്വാഗഞ്ചിൽ രണ്ടു യുവാക്കൾ െകാല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെയാണെന്ന പൊലീസിെൻറ അവകാശവാദം പച്ചക്കള്ളമാണെന്ന് ബന്ധുക്കളും മറ്റും ആരോപിച്ചു.
മുസ്തഖീം, നൗഷാദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും 25,000 രൂപ തലക്ക് വിലയിട്ട കുറ്റവാളികളാണ് ഇവരെന്നും പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടലാണെന്ന് ബന്ധുക്കളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. സംഭവം പൊലീസ് സൃഷ്ടിച്ച നാടകമാെണന്ന് അവർ പറഞ്ഞു. ബൈക്കിൽ വന്ന യുവാക്കളെ ചെക്േപാസ്റ്റിൽ തടഞ്ഞപ്പോൾ നിറയൊഴിച്ചെന്നും തുടർന്ന് തിരിച്ചടിച്ചെന്നുമാണ് പൊലീസ് വിശദീകരണം.
മുസ്തഖീമിനെയും നൗഷാദിനെയും വീടുകളിൽനിന്ന് പിടിച്ചുെകാണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് പറയുന്ന കേസുകളിൽ ഇവർ പ്രതികളല്ലെന്നും അവർ അറിയിച്ചു. മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി കാമറകൾക്ക് മുന്നിലാണ് പൊലീസ് വെടിവെപ്പ് നാടകം നടത്തിയതെന്ന ആരോപണം ശക്തമാണ്.
2017 മാർച്ചിനു ശേഷം ഏറ്റുമുട്ടൽ നടത്തി പൊലീസ് 66പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. ആറുകൊലക്കേസുകളിലെ പ്രതികളെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ പൊലീസ് കൊലെപ്പടുത്തിയതെന്നും പൊലീസിെൻറ അവകാശവാദം പരിശോധിക്കപ്പെടേണ്ടതാണെന്നും പ്രാദേശിക മാധ്യമപ്രവർത്തകർ പറഞ്ഞു. കൊലപാതകത്തിൽ ഉന്നതതല അന്വേഷണം നടത്തണമന്ന് അലീഗഢ് എം.എൽ.എ ഹാജി സമീറുല്ല ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.