വെടിവെച്ചില്ലെന്ന യു.പി പൊലീസിെൻറ വാദം പൊളിച്ച് വിഡിയോ
text_fieldsകാൺപുർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാർക്കുനേരെ വെടിവെപ്പ് നടത്തിയില്ലെന്ന യു.പി പൊലീസിെൻറ വാദം കള്ളമെന്ന് തെളിയിക്കുന്ന വിഡിയോ പുറത്ത്. പൊലീസുകാർ തോക്കേന്തിനിൽക്കുന്നതും വെടിവെപ്പിെൻറ ശബ്ദമടങ്ങിയതുമായ 90 സെക്കൻഡ് നീളുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സി.എ.എ വിരുദ്ധ പ്രതിഷേധം നടന്ന യതീംഖാന മേഖലയിൽനിന്നുള്ളതാണ് ദൃശ്യം. പൊലീസ് വെടിവെച്ചിട്ടില്ലെന്ന് എ.ഡി.ജിയും ഐ.ജിയും ഒരുപോലെ വാദിക്കുന്നതിനിടെയാണിത്.
WATCH: A video that nails the claims of UP Police that it never fired a single bullet! The video is of yesterday from Kanpur. pic.twitter.com/O4RazguIM2
— Prashant Kumar (@scribe_prashant) December 22, 2019
രാംപുർ പ്രതിഷേധം; 31 പേർ അറസ്റ്റിലെന്ന് യു.പി പൊലീസ്
രാംപുർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ അക്രമം നടത്തിയെന്ന് ആരോപിച്ച് 31 പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിലുൾപ്പെട്ട 150ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ 22കാരൻ വെടിയേറ്റു മരിക്കുകയും നിരവധി പ്രദേശവാസികൾക്കും പൊലീസിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസിെൻറ ബൈക്ക് അടക്കം ആറു വാഹനങ്ങൾ തകർക്കപ്പെട്ടു.
അറസ്റ്റിലായവർക്കെതിരെ കലാപത്തിനും അനുബന്ധ കുറ്റകൃത്യങ്ങൾക്കും കേസ് എടുത്തതായി രാംപുർ എസ്.പി അജയ് പാൽ ശർമ പറഞ്ഞു. മറ്റൊരിടത്ത് ബന്ദ ജില്ലയിൽ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച 31 സമാജ്വാദി പാർട്ടി നേതാക്കൾക്കെതിരെ കേസ് എടുത്തതായി യു.പി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.