സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയുന്നവരെ പൊലീസ് ഭയപ്പെടുത്തുന്നു –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നവരെ ഭയപ്പെടുത്തുന്ന പൊലീസ് പ്രവണത വിവിധ സംസ്ഥാനങ്ങളിൽ വർധിച്ചുവരുെന്നന്ന വിമർശനവുമായി സുപ്രീംകോടതി. സർക്കാറുകളെ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നതിന് വ്യക്തികൾക്ക് സമൻസ് അയക്കുന്ന പ്രവണത പൊലീസ് സേനകളിൽ വർധിച്ചുവരുകയാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
ഇങ്ങനെ സർക്കാറിനെ വിമർശിക്കുന്നതിെൻറ പേരിൽ പൗരന്മാരെ രാജ്യത്തിെൻറ ഒരു മൂലയിൽനിന്ന് മറ്റൊരിടത്തേക്ക് വലിച്ചുകൊണ്ടുപോകരുതെന്നും കോടതി ആവശ്യപ്പെട്ടു. ലോക്ഡൗൺ ലംഘിച്ച് രാജാബസാറിൽ ആയിരങ്ങൾ കൂടിയെന്ന പോസ്റ്റ് ഒരു പ്രത്യേക സമുദായത്തിനെതിരെ ശത്രുത വളർത്താനാണെന്ന് ആരോപിച്ച് ബംഗാൾ പൊലീസ് ഡൽഹി സ്വദേശിനിക്ക് സമൻസ് അയച്ച നടപടി റദ്ദാക്കിയായിരുന്നു സുപ്രീംകോടതി വിമർശനം.
പശ്ചിമ ബംഗാൾ സർക്കാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട രോഷ്നി ബിശ്വാസിന് സമൻസ് അയച്ച കൊൽക്കത്ത പൊലീസിെൻറയും െകാൽക്കത്ത ഹൈകോടതിയുടെയും നടപടി റദ്ദാക്കിയ സുപ്രീംകോടതി, അവർക്കുള്ള ചോദ്യങ്ങൾ ഇ-മെയിലിൽ അയക്കാനും ചോദ്യംചെയ്യൽ വിഡിയോ കോൺഫറൻസ് വഴി നടത്താനും ഉത്തരവിട്ടു.
നാളെ കൊൽക്കത്ത, മുംബൈ, മണിപ്പൂർ, ചെന്നൈ പൊലീസുകൾ 'വിറപ്പിക്കുന്ന സന്ദേശം' നൽകാൻ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങളെ ഇങ്ങനെ വിളിച്ചുവരുത്തും. എന്നിട്ട് 'നിങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണമല്ലേ, ഞങ്ങൾ ഒരു പാഠം പഠിപ്പിക്കും' എന്ന് പറയുമെന്നും ബെഞ്ച് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.