ഹരിയാന മുഖ്യമന്ത്രിയെ ഉപരോധിച്ച കർഷകർക്ക് നേരെ പൊലീസിെൻറ ലാത്തിച്ചാർജ്
text_fieldsന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ പൊലീസ് ലാത്തി ചാർജ്ജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരാണ് മുഖ്യമന്ത്രിയെ ഉപരോധിച്ചത്. ഹിസാറിൽ കോവിഡ് ആശുപത്രി ഉദ്ഘാടനത്തിനെത്തിയതാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഗട്ടാർ. കർഷകർ സംഘടിച്ച് ഉപരോധിച്ചതോടെയാണ് പൊലീസ് അക്രമം അഴിച്ച് വിട്ടത്. പൊലീസ് അതിക്രമത്തിൽ നിരവധി കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന,ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് സിംഗു, തിക്രി, ഗാസിപൂർ എന്നീ അതിർത്തികളിൽ സമരം ചെയ്യുന്നത്.
കഴിഞ്ഞ നവംബർ 26 നാണ് സമരം തുടങ്ങിയത്. മെയ് 26 ന് ആറ് മാസം പൂർത്തിയാകുന്നതിനാൽ അന്ന് രാജ്യമെമ്പാടും കരിദിനം ആചരിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.