പൊലീസ്-അഭിഭാഷക സംഘർഷം; വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ മർദിച്ച സംഭവത്തിൽ വനിത കമീഷൻ േകസെടുത്തു
text_fieldsന്യൂഡൽഹി: ഡൽഹി തിസ് ഹസാരി കോടതിയിലുണ്ടായ പൊലീസ്-അഭിഭാഷക സംഘർഷത്തിനിടെ വനി ത ഐ.പി.എസ് ഉദ്യോഗസ്ഥയെ മർദിക്കുകയും തിരനിറച്ച തോക്ക് തട്ടിയെടുക്കുകയും ചെയ് ത സംഭവത്തിൽ ദേശീയ വനിത കമീഷൻ കേസെടുത്തു. സംഘർഷം തടയാനെത്തിയ നോര്‍ത്ത് ഡല്‍ഹി ഡി.സ ി.പി മോണിക്ക ഭരദ്വാജിനുനേരെയാണ് അഭിഭാഷകരുടെ അതിക്രമമുണ്ടായത്.
സംഭവത്തിൽ പരാതി നൽകിയിട്ടും അഭിഭാഷകർക്കെതിരെ കേസെടുക്കാൻ മേലുദ്യോഗസ്ഥർ തയാറായിരുന്നില്ല.
അതേസമയം, ഐ.പി.എസ് ഉദ്യോഗസ്ഥയെ ആക്രമിക്കുന്നതിെൻറ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്്.
വനിത ഉദ്യോഗസ്ഥയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമീഷന് അധ്യക്ഷ രേഖ ശര്‍മ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് നോട്ടീസ് നല്കി. അക്രമം നടത്തിയ അഭിഭാഷകരുടെ ലൈസന്‍സ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കണമെന്നും ഏഴു ദിവസത്തിനകം റിപ്പോർട്ട് അറിയിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഡൽഹി ഹൈകോടതി നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ, കോടതി ബഹിഷ്കരിച്ചുള്ള അഭിഭാഷക സമരത്തിനെതിരെ സുപ്രീംകോടതി രംഗത്തുവന്നു. ഒഡിഷ ഹൈകോടതി അഭിഭാഷർ ബഹിഷ്കരിച്ചുതുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹിയിലെ സമരമടക്കം ചൂണ്ടിക്കാട്ടി സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
കോടതിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ നടപടി എടുക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.