മുസ്ലിംകളിൽ കുറ്റകൃത്യവാസന കൂടുതലെന്ന് പൊലീസിൽ ധാരണ
text_fieldsന്യൂഡൽഹി: മുസ്ലിംകൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രകൃത്യാ കൂടുതൽ സാധ്യതയുള്ളവരാണെ ന്ന് രാജ്യത്തെ 50 ശതമാനത്തോളം പൊലീസുകാരും കരുതുന്നതായി സെൻറർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസിെൻറ (സി.എസ്.ഡി.എസ്) പഠനം. ഗോ വധ കേസുകളിൽ ആരോപണവിധേയരായ വർക്ക് ആൾക്കൂട്ടം ശിക്ഷ വിധിക്കുന്നത് സ്വാഭാവികമാണെന്ന് മൂന്നിലൊന്ന് പൊലീസു കാരും വിശ്വസിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. 21 സംസ്ഥാനങ്ങളിലെ 12000ത്തോളം പുരുഷ-വ നിത പൊലീസുകാരിൽ നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരം. ‘ദ സ്റ്റാറ്റസ് ഓഫ് പ ൊലീസിങ് ഇൻ ഇന്ത്യ 2019’ എന്ന പേരിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചി രിക്കുന്നത്.
മുസ്ലിംകൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ സ്വാഭാവികമായി വളരെയധികം സാധ്യതയുള്ളവരാണെന്ന് പൊലീസ് സേനയിലെ 14 ശതമാനവും ഏറക്കുറെ സാധ്യതയുള്ളവരാണെന്ന് 36 ശതമാനവും കരുതുന്നതായി പഠനം വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിൽനിന്ന് സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ടുപേരും മുസ്ലിംകളിൽ കുറ്റകൃത്യ പ്രേരണ വളരെ കൂടുതലുണ്ടെന്ന് കരുതുന്നവരാണ്. ഉത്തരാഖണ്ഡിലാണ് ഈ വിശ്വാസമുള്ളവർ ഏറെ. സംസ്ഥാനത്തെ അഞ്ച് പൊലീസുകാരിൽ നാലുപേർക്കും ഈ വിശ്വാസമാണ്.
19 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 56 ശതമാനം പൊലീസുകാരും മുസ്ലിംകളെ കുറ്റകൃത്യ വാസനയുള്ളവരായാണ് കാണുന്നത്. ഇവരിൽ 20 ശതമാനം പേരും മുസ്ലിംകൾ വളരെയധികം കുറ്റകൃത്യം നടത്താൻ സാധ്യതയുള്ളവരെന്ന് കരുതുേമ്പാൾ 36 ശതമാനം പൊലീസുകാർ ഏറക്കുറെ കുറ്റകൃത്യ പ്രേരണയുള്ളവരായാണ് മുസ്ലിംകളെ കാണുന്നത്. രാജ്യത്ത് ആൾക്കൂട്ടക്കൊല വർധിെച്ചന്ന് കരുതുന്നവരാണ് ഭൂരിപക്ഷം പൊലീസുകാരും. എന്നാൽ, പശുകശാപ്പ് കേസുകളിൽ ആൾക്കൂട്ടക്കൊല സ്വാഭാവികമാണെന്ന് മൂന്നിലൊന്ന് പേരും വിശ്വസിക്കുന്നു.
മധ്യപ്രദേശിലെ പൊലീസുകാരിലാണ് ഈ വിശ്വാസമുള്ളവർ കൂടുതൽ. മധ്യപ്രദേശ് പൊലീസിലെ 63 ശതമാനം പേരും പശുകശാപ്പ് കേസുകളിലെ ആൾക്കൂട്ടക്കൊല സ്വാഭാവികമാണെന്ന് വിശ്വസിക്കുന്നവരാണ്. ഉത്തർപ്രദേശിൽ ഇത്തരത്തിൽ ചിന്തിക്കുന്ന പൊലീസുകാർ 37 ശതമാനമാണ്.
വിവിധ ജാതിക്കാരുടെ കുറ്റകൃത്യപ്രേരണ സംബന്ധിച്ച് പൊലീസുകാരുടെ മുൻവിധിയിൽ ദേശീയതലത്തിൽ വലിയ വ്യത്യാസമില്ലെങ്കിലും ദലിതുകൾ കൂടുതൽ കുറ്റകൃത്യ വാസനയുള്ളവരാണെന്ന് ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ വലിയ വിഭാഗം പൊലീസുകാർ കരുതുന്നു.
ആദിവാസികൾ സ്വാഭാവികമായി കുറ്റകൃത്യ വാസനയുള്ളവരാണെന്ന് രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പകുതിയോളം പൊലീസുകാരും കരുതുെന്നന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മധ്യപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അഞ്ചിൽ രണ്ട് പൊലീസുകാരും സമാന ചിന്താഗതിയുള്ളവരാണ്. ഉയർന്ന ജാതിക്കാർ കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് കരുതുന്നവർ 33 ശതമാനമാണ്. ഉയർന്ന ജാതിക്കാർ വളരെയധികം കുറ്റകൃത്യ വാസനയുള്ളവരാണെന്ന് ആറു ശതമാനം പൊലീസുകാർ കരുതുേമ്പാൾ ഏറക്കുറെ കുറ്റകൃത്യ വാസനയുള്ളവരാണെന്ന് 27 ശതമാനം പേരും വിശ്വസിക്കുന്നു.
എസ്.സി-എസ്.ടി പീഡനം തടയുന്നതിനുള്ള നിയമപ്രകാരമുള്ള കേസുകളിൽ വിശ്വാസം പ്രകടിപ്പിക്കാത്തവരാണ് 50 ശതമാനം പൊലീസുകാരും. ഇത്തരം കേസുകൾ ശരിക്കും വ്യാജമാണെന്ന് 21 ശതമാനവും കെട്ടിച്ചമച്ചവയാണെന്ന് 30 ശതമാനവും വിശ്വസിക്കുന്നു.
ഭരണഘടനയിലെ പാവനമായ മൂല്യങ്ങൾക്ക് ക്രമേണ ശോഷണം സംഭവിക്കുന്നുവെന്നാണ് പഠനത്തിലെ വസ്തുതകൾ വ്യക്തമാക്കുന്നതെന്ന് സാമൂഹിക പ്രവർത്തകയും മസ്ദൂർ കിസാൻ ശക്തി സംഘതൻ സ്ഥാപകയുമായ അരുണ റോയ് അഭിപ്രായപ്പെട്ടു. പഠനം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പാനലിസ്റ്റായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
ഇത്തരം മൂല്യങ്ങളിലേക്ക് നാം തിരിഞ്ഞുനോക്കണമെന്നും ക്രമസമാധാന ഏജൻസികൾ അവ ഉൾക്കൊള്ളുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
കുറ്റവാളികൾ വിവിധ പശ്ചാത്തലങ്ങളിൽനിന്ന് കടന്നുവരുന്നവരാണെന്നും മുസ്ലിംകൾക്കെതിരായ ഇത്തരം സാമാന്യവത്കരണം അനുചിതവും നിരാകരിക്കപ്പെടേണ്ടതുമാണെന്നും ഉത്തർപ്രദേശ് മുൻ ഡി.ജി.പി പ്രകാശ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.