ഗുജറാത്തിലെ എ.എ.പി ഓഫിസിൽ പൊലീസ് റെയ്ഡ്, ജനപ്രീതിയിൽ ബി.ജെ.പിക്ക് ഭയമെന്ന് ആപ്പ്
text_fieldsന്യൂഡൽഹി: അഹമ്മദാബാദിലെ ആം ആദ്മി പാർട്ടിയുടെ ഓഫിസിൽ ഞായറാഴ്ച പൊലീസ് റെയ്ഡ് നടത്തിയെന്ന് പാർട്ടി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് ലഭിക്കുന്ന വലിയ പിന്തുണ ഭരണകക്ഷിയായ ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നതിനാലാണിതെന്ന് ആപ്പ് ആരോപിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഹമ്മദാബാദിലെത്തിയതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടത്തിയതെന്ന് ആം ആദ്മി പാർട്ടി (എഎപി) ഗുജറാത്ത് ഘടകം നേതാക്കൾ ട്വീറ്റ് ചെയ്തു.
ഡൽഹിക്ക് പിന്നാലെ ഗുജറാത്തിലും റെയ്ഡുകൾ ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ ഒന്നും കണ്ടെത്തിയില്ല, ഗുജറാത്തിലും ഒന്നും കണ്ടെത്തിയില്ല. ഞങ്ങൾ കടുത്ത സത്യസന്ധരും ദേശസ്നേഹികളുമാണ് -കെജ്രരിവാൾ ട്വീറ്റ് ചെയ്തു.
രണ്ട് മണിക്കൂറാണ് റെയ്ഡ് നീണ്ടത്. എന്നാൽ റെയ്ഡിൽ എന്തെങ്കിലും ലഭിച്ചോ എന്ന കാര്യത്തിൽ ഗുജറാത്ത് പൊലീസ് പ്രതികരിച്ചിട്ടില്ല.
അവർ ഇനിയും വരുമെന്ന് പറഞ്ഞാണ് തിരിച്ചുപോയതെന്ന് പാർട്ടിയുടെ ഗുജറാത്ത് ഘടകം നേതാവ് ഇസുദൻ ഗാധ്വി പറഞ്ഞു.
ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ ബി.ജെ.പി വളരെയധികം ഭയപ്പെടുന്നുവെന്നും ഓഫിസ് റെയ്ഡ് ചെയ്യാൻ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ആപ്പ് ഗുജറാത്ത് ഘടകം ട്വീറ്റിൽ പറഞ്ഞു. വർഷാവസാനം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.