പെഗസസ് വെളിപ്പെടുത്തൽ പുറത്തുവിടുന്ന 'ദ വയറി'െൻറ ഓഫിസിൽ ഡൽഹി പൊലീസ് പരിശോധന
text_fieldsന്യൂഡൽഹി: പെഗസസ് വെളിപ്പെടുത്തൽ പുറത്തുവിടുന്ന ആഗോള മാധ്യമകൂട്ടായ്മയുടെ ഇന്ത്യൻ പങ്കാളിയായ 'ദ വയറി'െൻറ ഡൽഹി ഓഫിസിൽ പൊലീസ് പരിശോധന നടത്തി. സ്ഥാപക പത്രാധിപർ സിദ്ധാർഥ് വരദരാജനാണ് ട്വിറ്ററിൽ ഈ വിവരം അറിയിച്ചത്. പൊലീസുകാരൻ ദ വയറിെൻറ ഓഫിസിൽ ഇരിക്കുന്ന ദൃശ്യവും ട്വീറ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് കോൺസ്റ്റബിളാണ് ഓഫിസിലെത്തിയതെന്നും വിനോദ് ദുവ, സ്വര ഭാസ്കർ, അർഫ ഖാനൂം ഷെർവാനി എന്നിവരെക്കുറിച്ച് അന്വേഷിച്ചതായും വരദരാജൻ ട്വീറ്റ് ചെയ്തു. എന്നാൽ, പതിവ് പരിശോധന മാത്രമായിരുന്നുവെന്ന് ഡൽഹി ഡി.സി.പി പ്രതികരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.