Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 5:37 PM IST Updated On
date_range 27 Dec 2017 5:37 PM ISTദേരാ സച്ചാ സൗദാ വക്താവ് ആദിത്യ ഇൻസാനെ പിടികൂടുന്നവർക്ക് രണ്ട് ലക്ഷം
text_fieldsbookmark_border
ചണ്ഡീഗഡ്: ദേരാ സച്ചാ സൗദാ ആശ്രമത്തിന്‍റെ വക്താവ് ആദിത്യ ഇൻസാനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പോലീസ്. നേരത്തേ ഒരു ലക്ഷം രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് രണ്ട് ലക്ഷമാക്കി ഉയർത്തിയത്.
ഗുർമീത് റാം റഹീമിന് ജയിൽ ശിക്ഷ ലഭിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 25ന് ഹരിയാനയിലെ വിവിധ സ്ഥലങ്ങളിൽ കലാപം നടത്തിയതിന്‍റെ മുഖ്യ സൂത്രധാരനാണ് ആദിത്യ ഇൻസാൻ. കേസുമായി ബന്ധപ്പെട്ട് ആദിത്യയെയും മൂന്ന് കൂട്ടാളികളെയുമാണ് ഇനി പിടികൂടാനുള്ളത്.
മറ്റുള്ളവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ നൽകുമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story