ജഡ്ജിയുടെ വീട്ടിലെ പണക്കൂമ്പാരം; മുറി സീൽ ചെയ്ത് പൊലീസ്
text_fieldsഡൽഹി പൊലീസ് സംഘം ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതി സന്ദർശിക്കുന്നു
ന്യൂഡൽഹി: ഡൽഹി ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസ് ദേവേഷ് മഹല ഉൾപ്പെടെയുള്ള ഡൽഹി പൊലീസ് സംഘം ബുധനാഴ്ച ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതി സന്ദർശിച്ചു.
തീപിടിത്തത്തിനുശേഷം, കറൻസി നോട്ടുകൾ കണ്ടെത്തിയതായി പറയപ്പെടുന്ന മുറിയുടെ വിഡിയോ ദൃശ്യങ്ങൾ രേഖപ്പെടുത്തിയ സംഘം മുറി സീൽ ചെയ്തു. ഹൈകോടതിയിലെ മൂന്നംഗ സമിതിയിലെ ഉദ്യോഗസ്ഥരും പൊലീസുകാർക്കൊപ്പമുണ്ടായിരുന്നു. ജഡ്ജിയുടെ വസതിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽനിന്ന് ആവശ്യമെങ്കിൽ കൂടുതൽ വിവരം തേടുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് ജസ്റ്റിസ് ശനിയാഴ്ച മൂന്നംഗ സമിതി രൂപവത്കരിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ എന്നിവർ ഉൾപ്പെടുന്നതാണ് സമിതി.
അന്വേഷണ ഭാഗമായി ജസ്റ്റിസ് സന്ധാവാലിയ കഴിഞ്ഞ ദിവസം ജസ്റ്റിസ് വർമയുടെ വസതി സന്ദർശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.