ഗുജറാത്തിൽ 25 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി
text_fieldsഗുജറാത്തിൽ 25 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി. സൂറത്തിലെ ഒരു ആംബുലന്‍സില്‍ നിന്നാണ് 25 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടിയതെന്ന് ഗുജറാത്ത് പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. നോട്ടുകളില്‍ 'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ'യ്ക്ക് പകരം 'റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് അച്ചടിച്ചിരിക്കുന്നത്.
അഹമ്മദാബാദ് - മുംബൈ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 2000 എന്ന് അച്ചടിച്ച 25 കോടിയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തതെന്ന് എസ്.പി ഹിതേഷ് പറഞ്ഞു. ആറ് പെട്ടികളിലായി 1290 പാക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. 25.80 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തതെന്ന് കമറെജ് പൊലീസ് പറഞ്ഞ. അടുത്തകാലത്തായി ഇന്ത്യയില്‍ നിന്നും പിടികൂടിയ ഏറ്റവും വലിയ വ്യാജ നോട്ട് ശേഖരമാണിത്.
വ്യാജനോട്ടുകൾ പ്രചരിക്കുന്നത് തടയാനെന്ന് പറഞ്ഞാണ് 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയത്. നിലവിലുണ്ടായിരുന്ന 500, 1000 നോട്ടുകൾ 2016 ൽ റദ്ദാക്കിക്കൊണ്ടാണ് 2000, 500 രൂപകളുടെ പുതിയ നോട്ടുകൾ പുറത്തിറക്കിയത്. അതിന് ശേഷം പിടികൂടുന്ന വ്യാജ നോട്ടുകളിലധികവും 2000 രൂപയുടേതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.