ജസ്റ്റിസ് കർണന്‍റെ അറസ്റ്റ് ആന്ധ്രയിൽവെച്ചെന്ന് റിപ്പോർട്ട്
text_fieldsചെന്നൈ: സുപ്രീംകോടി ചീഫ് ജസ്റ്റിനെയും ജഡ്ജിമാരെയും വിമർശിച്ച് കോടതിയലക്ഷ്യ കേസിൽപ്പെട്ട കൊൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണൻ ആന്ധ്രയിലേക്ക് കടന്നതായി റിപ്പോർട്ട്. ആന്ധ്രയിലെ തിരുപ്പതിക്ക് സമീപമുള്ള കാളഹട്ടിയിലേക്കാണ് ജസ്റ്റിസ് കർണൻ പോയത്. സുപ്രീംകോടതിയുടെ നിർദേശമുള്ളതിനാൽ ജസ്റ്റിസ് കർണനെ ആന്ധ്രയിൽവെച്ച് അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയിലെത്തിയ ജസ്റ്റിസ് കർണൻ ബുധനാഴ്ച പുലർച്ചെയാണ് ആന്ധ്രയിലേക്ക് തിരിച്ചത്. കർണനെ അറസ്റ്റ് ചെയ്യാൻ ചെന്നൈയിലെത്തിയ കൊൽക്കത്ത പൊലീസിന്‍റെ പ്രത്യേക സംഘം ആന്ധ്രയിലേക്ക് തിരിച്ചു. ഇന്നു തന്നെ അറസ്റ്റ് നടന്നേക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാരെ വിമർശിക്കുകയും അവർക്കെതിരെ വിധികൾ പുറപ്പെടുവിക്കുകയും ചെയ്ത ജസ്റ്റിസ് കർണന് സുപ്രീംകോടതി ആറുമാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ നടപ്പാക്കാൻ ജസ്റ്റിസ് കർണനെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങിയത്.
കോടതിയോടും നീതിന്യായ സംവിധാനത്തോടും നീതിന്യായ പ്രക്രിയയോടും ഗുരുതരമായ അവജ്ഞയാണ് ജസ്റ്റിസ് കർണെൻറ ഭാഗത്തു നിന്നുണ്ടായതെന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. കുറ്റക്കാരെൻറ പ്രതികരണങ്ങളെടുക്കുന്നതിൽ മാധ്യമങ്ങൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.