പൊലീസും സേനയും നിരന്നു; കർഷകരെ അതിർത്തിയിൽ തടയാൻ ശ്രമം
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ നിന്നുള്ള കർഷകർ ഡൽഹിയെ ലക്ഷ്യമാക്കി നടത്തുന്ന മാർച്ച് തടയാൻ സർവസന്നാഹവുമൊരുക്കി പൊലീസ്. രാജസ്ഥാൻ-ഹരിയാന അതിർത്തി മേഖല പൂർണമായും ബാരിക്കേഡുകൾ നിരത്തി അടച്ചിരിക്കുകയാണ്. പൊലീസിനൊപ്പം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
നൂറുകണക്കിന് കർഷകരാണ് ട്രാക്ടർ റാലിയിൽ അണിനിരക്കുന്നത്. ഡൽഹി-ജെയ്പൂർ ദേശീയപാത സ്തംഭിപ്പിക്കുമെന്ന് കർഷകർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ കർഷകരോട് പ്രക്ഷോഭത്തിൽ അണിചേരാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
Rajasthan: Security personnel put barricades near Jaisinghpur-Khera border (Rajasthan-Haryana).#FarmersProtest pic.twitter.com/Br4Q0XxmpI
— ANI (@ANI) December 13, 2020
നാളെ കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കർഷക നേതാക്കൾ നിരാഹാര സമരം നടത്തും. രാജ്യത്തെ മുഴുവൻ തൊഴിലാളികളോടും പ്രക്ഷോഭത്തിനിറങ്ങാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. എന്നാൽ, നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതിയാകാമെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. അഞ്ച് പ്രാവശ്യം കർഷകരും കേന്ദ്രവും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.