'ദി കശ്മീർ ഫയൽസ്' സിനിമ ചർച്ചയിൽ പങ്കെടുക്കാനെത്തിയ പണ്ഡിറ്റുകളെ പൊലീസ് തടഞ്ഞെന്ന്
text_fields'ദി കശ്മീർ ഫയൽസ്' സിനിമ സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ രണ്ട് കശ്മീരി പണ്ഡിറ്റുകളെ പൊലീസ് തടഞ്ഞതായി പരാതി.
പൂണെയിലെ കശ്മീരി പണ്ഡിറ്റ് സമുദായത്തിലെ രണ്ട് അംഗങ്ങളെ വ്യാഴാഴ്ച 'കശ്മീർ ഫയൽസ്' എന്ന സിനിമയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞതായി ഇന്ത്യ ഫോർ കശ്മീർ ദേശീയ കോർഡിനേറ്റർ രോഹിത് കച്‌റൂ ആരോപിച്ചു.
പൂണെ ആസ്ഥാനമായുള്ള യുവക് ക്രാന്തി ദൾ എന്ന സംഘടനയാണ് 'ദി കശ്മീർ ഫയൽസ് - ഏക് അർധ്യസത്യ' എന്ന പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ചരിത്രകാരൻ അശോക് കുമാർ പാണ്ഡെ മുഖ്യപ്രഭാഷണം നടത്തും എന്നായിരുന്നു അറിയിപ്പ്.
കശ്മീരി പണ്ഡിറ്റ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ കശ്മീരി പണ്ഡിറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ചോദിക്കാൻ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് കച്റൂ പറഞ്ഞു.
'ദി കശ്മീർ ഫയൽസ്' എന്ന സിനിമ അർദ്ധസത്യമായിരുന്നുവെന്നാണ് പരിപാടിയുടെ തലക്കെട്ട് സൂചിപ്പിക്കുന്നത്. അർദ്ധസത്യമാണെങ്കിൽ സംഘാടകർ ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. പരിപാടിയിൽ പങ്കെടുക്കാനുള്ള അനുമതിക്കായി ഞങ്ങൾ കോത്രൂഡ് പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. പക്ഷേ അവർ ഞങ്ങളെ പരിപാടിക്ക് പോകാൻ അനുവദിച്ചില്ല, ഞങ്ങളെ തടഞ്ഞുവച്ചു. രോഹിത് കച്റൂ പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് അംഗങ്ങളെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.