കർഷക സമരക്കാർക്ക് വെള്ളവുമായി പോയ ഡൽഹി ജലവകുപ്പ് മന്ത്രിയെ പൊലീസ് തടഞ്ഞു
text_fieldsന്യുഡൽഹി: സിംഘു അതിർത്തിയിലെ സമരക്കാർക്ക് കുടിവെള്ളമെത്തിക്കുമ്പോൾ പൊലീസ് തന്നെ തടഞ്ഞതായി ഡൽഹി ജലവകുപ്പ് മന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹി ജൽ ബോർഡ് (ഡി.ജി.ബി) വൈസ് ചെയർമാൻ രാഘവ് ഛദ്ദയെയും തടഞ്ഞതായി സത്യേന്ദർ ജെയിൻ പറഞ്ഞു.
രാവിലെ 11.30നാണ് 12 വെള്ള ടാങ്കറുകളുമായി മന്ത്രിയും രാഘവ് ഛദ്ദയും സിംഘു അതിർത്തിയിൽ എത്തിയത്. എന്നാൽ അതിർത്തിയിൽ പൊലീസ് തടയുകയായിരുന്നു. വെള്ളവും ശുചിമുറി സൗകര്യവും ഒരുക്കുകയായിരുന്നു ലക്ഷ്യം.
കർഷകർക്കുള്ള വെള്ളടാങ്കറുകൾ തടയണമെന്ന് ഉത്തരവുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സമരം ചെയ്യുന്ന കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുകയാണ്. കർഷകർ ഭീകരരല്ല. അവരോട് ആദരവോടെ പെരുമാറാൻ കേന്ദ്രം തയാറാകണം. 'ആപ്പി'െൻറ നേതൃത്വത്തിലുള്ള സമൂഹ അടുക്കളയും അധികൃതർ തടഞ്ഞിട്ടുണ്ട്. കർഷകർ വാഹനമില്ലാതെ കാൽനടയായി പോലും ഇപ്പുറമെത്തുന്നത് തടയാൻ ബാരിക്കേഡ് സംവിധാനം കൂടുതൽ ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.