പൊലീസ് ഭീഷണി യുവാവ് ആത്മഹത്യയ്ക്ക്ശ്രമിച്ചു
text_fieldsആന്ധ്രാപ്രദേശ്: മോട്ടോര്‍ സൈക്കിള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പൊലീസ് പ്രതിയാക്കുമെന്ന് ഭയന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഉത്തല ശിവ എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശിവയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോട്ടോര്‍ സൈക്കിള്‍ അഗ്നിക്കിരയാക്കിയ സംഭവത്തിന്‍െറ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കൃഷ്ണ മൈലവരാം സബ് ഇന്‍സ്പെക്ടര്‍ രാംബാബു തന്നെ ഭീഷണിപ്പെടുത്തിയെന്നും ശിവ ആരോപിച്ചു. പൊലീസ് തന്നെ മര്‍ദിച്ചു. അപമാനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ രാംബാബു എന്നെയും അമ്മയെയും തടഞ്ഞു, എന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കോണ്‍സ്റ്റബിള്‍മാര്‍ എന്‍്റെ കാലുകളില്‍ ഇരുന്നു, എസ്ഐ ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചതായും ശിവ പറഞ്ഞു.
അമ്മ എനിക്കുവേണ്ടി സ്റ്റേഷനില്‍ വന്നു, പക്ഷേ പൊലീസ് ശകാരിക്കുകയും അവളെ തിരിച്ചയക്കുകയും ചെയ്തു. ഇതിനിടെ, പൊലീസ് വെളളക്കടലാസില്‍ ഒപ്പുവെപ്പിച്ചതായും ഉത്തല ശിവ പറയുന്നു. ഈ പ്രയാസത്തിലാണ് എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍, മോട്ടോര്‍ സൈക്കിള്‍ ഉടമന്‍ ഇദ്ധേഹത്തിനെതിരെയാണ് പരാതി നല്‍കിയയെന്നും സബ് ഇന്‍സെപ്കടര്‍ രാംബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.