വസതിയില്‍ റെയ്ഡ്: നജീബിന്‍െറ മാതാവ് മനുഷ്യാവകാശ കമീഷന് പരാതി നല്‍കി
text_fieldsന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ വീട്ടില്‍ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ മാതാവ് ഫാത്തിമ നഫീസ് ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. ശനിയാഴ്ച രാവിലെ നാലുമണിക്കാണ് ഉത്തര്‍പ്രദേശിലെ ബദായൂനിലുള്ള നജീബിന്‍െറ വീട്ടിലും അമ്മാവന്‍െറ വീട്ടിലും അമ്പതിലധികം പൊലീസുകാര്‍ അതിക്രമിച്ചു കയറിയത്. പരിശോധിക്കാന്‍ വാറണ്ടില്ലാതെ വന്ന സംഘം വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു എന്ന് ഫാത്തിമ പരാതിയില്‍ പറയുന്നു. സ്ത്രീകളടക്കം ഉറങ്ങുന്ന സമയത്ത് വാതില്‍ തകര്‍ത്താണ് അന്വേഷണസംഘം വീട്ടില്‍ പ്രവേശിച്ചത്.
നജീബിനെ ഒളിപ്പിച്ചത് എവിടെയാണെന്ന് ചോദിച്ച പൊലീസ് വീട്ടിലുള്ളവരോട് മോശമായി പെരുമാറി. സ്ത്രീകളെയും മുതിര്‍ന്നവരെയും വെറുതെ വിട്ടില്ല. നജീബിന്‍െറ അമ്മാവന്‍െറ വീട്ടിലും റെയ്ഡ് നടത്തിയ പൊലീസ് അവിടെനിന്ന് മൊബൈലുകള്‍, കമ്പ്യൂട്ടര്‍ എന്നിവ കൊണ്ടുപോയി. അമ്മാവനോടും സുഹൃത്തിനോടും ചൊവ്വാഴ്ച ഡല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഹാജരാകാനും ആവശ്യപ്പെട്ടു. നജീബിനെ മര്‍ദിച്ചവരെ ചോദ്യം ചെയ്യാനോ മറ്റു നടപടികള്‍ സീകരിക്കാനോ അന്വേഷണസംഘം തയാറായില്ളെന്നും ഫാത്തിമ കമീഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. കാണാതായ വിദ്യാര്‍ഥിയുടെ കുടുംബത്തിന് നീതി നല്‍കുന്നതിന് പകരം അതിക്രമിച്ചതില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒവിന്‍െറ നേതൃത്വത്തില്‍ ഡല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ചില്‍ മോഹിത് പാണ്ഡെ, ഷഹ്ല റാശിദ്, രാഹുല്‍ ബാപ്സ, ഹബീല്‍, വസീം തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.