ഭക്ഷണത്തിൽ മതം കലർത്തിയയാൾക്ക് പൊലീസിെൻറ നോട്ടീസ്
text_fieldsജബൽപൂർ: ഓൺലൈൻ ഭക്ഷണ വിതരണ സൈറ്റായ സൊമാറ്റോയിൽ താൻ ഓർഡർ ചെയ്ത ഭക്ഷണം, ഡെലിവറി ബോയ് അഹിന്ദുവായതിനാൽ കാൻസൽ ചെയ്തുവെന്ന് ട്വിറ്ററിൽ പോസ്റ്റിട്ടയാൾക്കെതിരെ നടപടിയുമായി മധ്യപ്രദേശ് പൊലീസ്. ഇതുസംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ അമിത് ശുക്ല എന്ന യുവാവിനെതിരെ ജബൽപൂർ ജില്ല പൊലീസ് അധികൃതർ സ്വമേധയാ നോട്ടീസ് അയച്ചു.
മതസ്പർധ വളർത്തുന്ന പ്രവൃത്തികളിൽ ഏർപെടില്ലെന്ന് ഇയാളോട് രേഖാമൂലം ഉറപ്പുനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മതസൗഹാർദം തകർക്കുന്ന രീതിയിലുള്ള വല്ലതും ഇനി ട്വിറ്ററിൽ പോസ്റ്റ് ചെയ്താൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. സാമുദായിക സൗഹാർദം തകർക്കുന്നതിനുള്ള ശ്രമം ഭരണഘടന വിരുദ്ധമാണെന്നും ഇയാളുടെ തുടർപ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും ജില്ല പൊലീസ് സൂപ്രണ്ട് അമിത് സിങ് പറഞ്ഞു. വേണ്ട നടപടിയെടുക്കാൻ, ഇയാളുടെ വീട് ഉൾപ്പെടുന്ന ഗാർഹ പൊലീസ് സ്റ്റേഷൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഹിന്ദുവല്ലാത്ത ഡെലിവറി ബോയിയെ മാറ്റണമെന്ന അമിത് ശുക്ലയുടെ ആവശ്യം അംഗീകരിക്കാതിരുന്ന സൊമാറ്റോ, ‘ഭക്ഷണത്തിന് മതമില്ല. ഭക്ഷണംതന്നെ ഒരു മതമാണ്’ എന്ന മറുപടി ട്വീറ്റ് പോസ്റ്റ് ചെയ്തത് വൈറലായി. ദേശീയശ്രദ്ധയാകർഷിച്ച സംഭവത്തിൽ സൊമാറ്റോയുടെ നിലപാടിന് നിറഞ്ഞ പിന്തുണയാണ് ലഭിച്ചത്. ഇതര മതസ്ഥനാണെന്ന കാരണത്താൽ താൻ കൊണ്ടുവന്ന ഭക്ഷണം റദ്ദാക്കിയ അമിത് ശുക്ലയുടെ നടപടി വേദനിപ്പിച്ചുവെന്ന് ഡെലിവറി എക്സിക്യൂട്ടിവ് ഫയാസ് പറഞ്ഞു. ‘അത് സാരമില്ല. ഞങ്ങളൊക്കെ പാവപ്പെട്ടവരല്ലേ. ഇതൊക്കെ അനുഭവിക്കേണ്ടിവരും’-യുവാവ് കൂട്ടിച്ചേർത്തു.
‘മതം നോക്കുന്നവർക്ക് ശാപ്പാടില്ല’ –പുതുക്കോട്ടയിലെ ഹോട്ടലിന് മുന്നിൽ ബോർഡ്
ചെന്നൈ: സൊമാറ്റോ വിവാദത്തിനു പിന്നാലെ ‘മതം നോക്കുന്നവർക്ക് ഭക്ഷണമില്ല’ എന്ന ബോർഡ് സ്ഥാപിച്ച് പുതുക്കോട്ടയിലെ ഹോട്ടലുടമ. പുതുക്കോട്ട നഗരത്തിലെ ‘െഎങ്കരൻ കോഫി ബാർ’ എന്ന ഹോട്ടലിന് മുന്നിലാണ് ബോർഡ് തൂങ്ങിയത്. നഗരത്തിൽ ഹോട്ടലിന് മൂന്ന് ശാഖകളുണ്ട്. ഹോട്ടലുടമ അരുൺമൊഴി ആം ആദ്മി പാർട്ടി പ്രവർത്തകനാണ്. അദ്ദേഹം തെൻറ ഫേസ്ബുക് പേജിൽ ജാതി മതങ്ങൾക്ക് അതീതമാണ് ഭക്ഷണമെന്നും തെൻറ ഹോട്ടലുകളിൽ മതം നോക്കുന്നവർക്ക് ഭക്ഷണമില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.