വാഹനങ്ങൾ തമ്മിൽ ഉരസി, സൂക്ഷിച്ച് വണ്ടിയോടിക്കണമെന്ന് പറഞ്ഞ പൊലീസുകാരനെ യുവതിയടക്കം മൂന്നു പേർ ക്രൂരമായി മർദിച്ചു
text_fieldsന്യൂഡൽഹി: കാറുകൾ തമ്മിൽ ഉരസിയത് ചൂണ്ടിക്കാട്ടിയ 50കാരനായ പൊലീസുകാരന് ക്രൂര മർദനം. ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ എം.ജി രാജേഷാണ് അക്രമണത്തിനിരയായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൽഹിയിലെ തിലക് നഗർ പ്രദേശത്തുവെച്ചാണ് സംഭവം. പൊലീസുകാരന്‍റെ പരാതിയിൽ പറയുന്നതിങ്ങനെ: ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന കാറും മറ്റൊരു വാഹനവും ചെറുതായി ഇടിച്ചു. കാറിന്‍റെ കേടുപാടുകൾ ചൂണ്ടിക്കാണിക്കുകയും സൂക്ഷിച്ച് വണ്ടിയോടിക്കണമെന്ന് വാഹനത്തിലുള്ളവരോട് പറഞ്ഞു. തുടർന്ന് അവിടുന്ന് പോന്നെങ്കിലും ആ വാഹനത്തിലുണ്ടായിരുന്നവർ പിന്തുടർന്ന് എത്തുകയും തടഞ്ഞുനിർത്തി കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയുമായിരുന്നു. ഒരാൾ ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു. കൂടെയുണ്ടായ സ്ത്രീയും മറ്റൊരാളും ഇഷ്ടിക കൊണ്ട് ഇടിച്ചു. കാറിനും കേടുപാടുകൾ വരുത്തി. തലയിൽ പരിക്കേറ്റ് ബോധം നഷ്ടപ്പെട്ടു -പരാതിയിൽ വിവരിക്കുന്നു.
സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.