Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 8:48 PM IST Updated On
date_range 28 Feb 2022 10:17 PM ISTതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിയുതിർത്തു; പൊലീസുകാരൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
ഇംഫാൽ: മണിപ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിലെ തിപൈമുഖിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സർവിസ് റൈഫിളിൽനിന്നും അബദ്ധത്തിൽ വെടിയുതിർത്തതാണ് അപകട കാരണമെന്നാണ് നിഗമനം.
കാക്‌ചിംഗ് ജില്ല നിവാസിയായ നവോറെം ഇബോചൗബയാണ് കൊല്ലപ്പെട്ടത്. ചീഫ് ഇലക്ടറൽ ഓഫിസർ (സി.ഇ.ഒ) രാജേഷ് അഗർവാളാണ് വിവരം പുറത്തുവിട്ടത്.
പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തിൽ അഗർവാൾ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം ഇംഫാലിലേക്ക് എയർലിഫ്റ്റ് ചെയ്തതായും പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും ഓഫിസർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story