യു.പി പൊലീസ് കൈയേറ്റം ചെയ്തു -പ്രിയങ്ക ഗാന്ധി വാദ്ര VIDEO
text_fieldsലഖ്േനാ: പൗരത്വ ഭേദഗതി നിയമത്തിെനതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അന്യായമായി അറസ്റ്റിലായ റിട്ട. ഐ.പി.എസ് ഓഫിസറുടെ വീട് സന്ദർശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തടയാൻ പഠിച്ച പണി പതിനെട്ടും പയറ്റി യു.പി പൊലീസ്. വാഹനം തടഞ്ഞും കഴുത്തിന് കുത്തിപ്പിടിച്ചും കൈയേറ്റം ചെയ്തും പൊലീസ് ലക്ഷ്യത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായി പ്രിയങ്ക.
തിരക്കേറിയ ജങ്ഷനിൽ തെൻറ വാഹനം തടഞ്ഞ പൊലീസിനെ ഇളിഭ്യരാക്കി നടന്നും സ്കൂട്ടറിൽ യാത്ര ചെയ്തും എസ്.ആർ. ദാരാപുരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് പ്രിയങ്കയുടെ പ്രതികാരം. അർബുദരോഗബാധിതനായ, 76 വയസ്സുള്ള ദാരാപുരിയെ, കലാപത്തിന് ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ലഖ്നോവിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചിരിക്കുന്നത്. ആരെയും അറിയിക്കാതെ, സമാധാനപരമായി ദാരാപുരിയുെട വീട് സന്ദർശിക്കാനുള്ള പ്രിയങ്കയുടെ നീക്കം തടയാൻ ശ്രമിച്ചത് എന്തിനാണെന്ന് യു.പി പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ലഖ്നോവിലെ ലോഹ്യ ക്രോസിങ്ങിൽവെച്ചാണ് പ്രിയങ്കയുെട വാഹനം പൊലീസ് ആദ്യം തടഞ്ഞത്. എന്തിനാണ് തെൻറ കാർ തടഞ്ഞതെന്ന് പൊലീസുകാരോട് ചോദിച്ചെങ്കിലും അവർക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് പ്രിയങ്ക കാറിൽനിന്നിറങ്ങി നടന്നു. ഗത്യന്തരമില്ലാതെ പൊലീസുകാരും ഒപ്പം നടന്നു. നടത്തത്തിനിെട, പൊടുന്നനെ ഇന്ദിരാനഗർ െസക്ടർ 18ലേക്കുള്ള ഉപവഴിയിലേക്ക് തിരിഞ്ഞു. പിന്നീട് പാർട്ടി പ്രവർത്തകരിലൊരാളുടെ സ്കൂട്ടറിെൻറ പിന്നിലേറിയായി സഞ്ചാരം. ഒടുവിൽ എല്ലാ വിഘ്നങ്ങളും ഭേദിച്ച് ദാരാപുരിയുടെ വീട്ടിലെത്തി.
‘നഗരത്തിരക്കിൽ ഞങ്ങളെ ധിറുതിപ്പെട്ട് തടയാൻ കാരണമെന്തായിരുന്നു? ഉത്തർപ്രേദശ് പൊലീസിെൻറ താൽപര്യമായിരുന്നു അതിനുപിന്നിൽ -പ്രിയങ്ക ഗാന്ധി പിന്നീട് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.