കേസ് രാഷ്ട്രീയ പ്രേരിതം, പ്രതിപക്ഷനേതാക്കളെ ലക്ഷ്യം വെക്കുന്നു -കെ. കവിത
text_fieldsന്യൂഡൽഹി: തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബി.ആർ.എസ് നേതാവ് കെ.കവിത. പ്രതിപക്ഷനേതാക്കളെ ലക്ഷ്യം വെക്കുകയാണെന്നും കവിത ആരോപിച്ചു.
"കേസ് രാഷ്ട്രീയ പ്രേരിതമാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കേസാണ്. സി.ബി.ഐ ജയിലിൽ വെച്ചുതന്നെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്" -കവിത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ കോടതി നീട്ടിയിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. കവിതക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇ.ഡിയുടെ വാദം. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടന്നും ഇ.ഡി വാദിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിൽ കവിത ഭാഗമായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.മാർച്ച് 15ന് അറസ്റ്റിലായ കവിത 26 മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഡൽഹി മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കാൻ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായാണ് ഇ.ഡി ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.