ആകാശം ഹൗസ്ഫുൾ
text_fieldsമുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുേമ്പ ആകാശ വാഹനങ്ങൾക്ക് ഡിമാൻഡ് ഏറി. ചെ റുവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ വാടകക്ക് നൽകുന്ന സ്ഥാപനങ്ങളിലെല്ലാം ‘ഹൗസ് ഫുൾ’ ബോർഡുകൾ തൂക്കിക്കഴിഞ്ഞു. വിവിധ പാർട്ടികളുടെ മുതിർന്ന നേതാക്കളെല്ലാം പ ്രചാരണത്തിന് ചെറുവിമാനങ്ങളോ ഹെലികോപ്റ്ററുകളോ ആണ് താൽപര്യപ്പെടുന്നത്. രാ ജ്യത്തിെൻറ വിദൂര കോണുകളിൽ അനായാസം എത്താമെന്നതും ചെറിയ എയർസ്ട്രിപ്പുകളിൽ പോലും ഇറങ്ങാമെന്നതുമാണ് ആകർഷക ഘടകം.
മണിക്കൂറിൽ 100-140 നോട്ടിക്കൽ മൈൽ പറക്കാൻ കഴിയുന്ന ഹെലികോപ്റ്ററുകളാണ് രാഷ്ട്രീയക്കാരുടെ ഇഷ്ട വാഹനം. മൊത്തം 275 സിവിലിയൻ ഹെലികോപ്റ്ററുകളാണ് രാജ്യത്തുള്ളതെന്ന് റോട്ടറി വിങ് സൊസൈറ്റി ഒാഫ് ഇന്ത്യ പടിഞ്ഞാറൻ ചാപ്റ്റർ പ്രസിഡൻറ് കാപ്റ്റൻ ഉദയ് ഗെല്ലി പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, കോർപേററ്റ് സ്ഥാപനങ്ങൾ, പൊതുമേഖല, സ്വകാര്യ കമ്പനികൾ എന്നിവകളുടെ ഉടമസ്ഥതയിലാണ് ഇവയിൽ നല്ലൊരു ഭാഗവും. സ്വകാര്യ ഉടമസ്ഥതയിൽ ഏതാണ്ട് 75 എണ്ണം. ഇവയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചാർട്ടർ കമ്പനികൾ നൽകുന്നത്. ചെറിയ ഫിക്സ്ഡ് വിങ് വിമാനം, സെസ്ന പോലുള്ള സിംഗിൾ എഞ്ചിൻ വിമാനം എന്നിവ വിവിധ കാരണങ്ങളാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടുക്കാറില്ലെന്ന് മുംബൈ ആസ്ഥാനമായ വ്യോമയാന വിദഗ്ധൻ പ്രദീപ് തമ്പി പറയുന്നു.
അതിനാൽ തന്നെ രണ്ടോ അതിലേറെയോ എഞ്ചിനുള്ള വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. പൈലറ്റിന് പുറമേ അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന കിങ് എയർ സി 90, രണ്ടുപൈലറ്റുമാർക്കും എട്ടുയാത്രികർക്കും സൗകര്യമുള്ള കിങ് എയർ ബി 200 എന്നിവക്കാണ് ആവശ്യക്കാരേറെ. രണ്ട് ഡസൻ ഇത്തരം വിമാനങ്ങൾ രാജ്യത്തുണ്ടെങ്കിലും ഒന്നിലും ഒഴിവില്ല. മേയ് മൂന്നാം വരെ ഇവയെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞു -പ്രദീപ് തമ്പി കൂട്ടിച്ചേർത്തു. പക്ഷേ, ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ, കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി എന്നിവരെ പോലെയുള്ള വലിയ നേതാക്കളൊന്നും ഇത്തരം ചെറുവിമാനങ്ങളിലോ ഹെലികോപ്റ്ററുകളിലോ സഞ്ചരിക്കാറില്ല. അവർ അടുത്ത നല്ല വിമാനത്താവളങ്ങളിൽ ഇറങ്ങുകയാണ് ചെയ്യുക.
അവിടെ നിന്ന് ഹെലികോപ്റ്ററുകളോ ചെറുവിമാനങ്ങളോ ഉപയോഗിക്കും.കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ഏകദേശ ധാരണ പ്രകാരം ബി.ജെ.പിയാണ് ആകാശവാഹനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ്. 50 ശതമാനത്തിലേറെ വിമാനങ്ങളും അവരാണ് ഉപയോഗിക്കുന്നത്. 45-60 ദിവസങ്ങൾക്ക് ഒറ്റയടിക്കുള്ള ബുക്കിങ്ങാണ് പാർട്ടികൾ ചെയ്യുന്നത്. ദിവസവും കുറഞ്ഞത് മൂന്നുമണിക്കൂർ പറക്കൽ. വിമാനത്തിെൻറ ഗുണവും ശേഷിയും അനുസരിച്ച് ഒരു മണിക്കൂറിന് 75,000 മുതൽ മൂന്നര ലക്ഷം രൂപ വരെയാണ് ചെലവ്.
ആകാശ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി ഒഴികെ ആർക്കും സർക്കാർ കോപ്റ്ററുകൾ ഉപേയാഗിക്കാൻ അനുമതിയില്ല. ഇവയുടെ ചെലവ് കൃത്യമായ കണക്കുകളോടെ പാർട്ടികൾ വഹിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.