രോഗമുക്തനായി തിരിച്ചുവരൂ; ബച്ചന് വേണ്ടി പ്രാർഥിച്ച് പ്രമുഖർ
text_fieldsമുംബൈ: കോവിഡ് സ്ഥിരീകരിച്ച ബോളിവുഡിന്‍റെ ബിഗ്ബി അമിതാഭ് ബച്ചെൻറ രോഗമുക്തിക്കായി പ്രാർഥിച്ച് സിനിമാ - രാഷ്ട്രീയ രംഗത്തെ പ്രമുഖർ. സർ, ഞങ്ങൾ താങ്കൾ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു. കോടിക്കണക്കിന് പ്രാർഥനകളുടെ ശക്തി നിങ്ങളുടെ കൂടെയുണ്ട്. ബച്ചെൻറ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. കോവിഡ് പോസിറ്റീവായതിന് പിന്നാലെ 77കാരനായ നടനെ മുംബൈയിലെ നേത്രാവാതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Sir, we wish you a speedy recovery. The power of a billion prayers is with you. https://t.co/vxlSowqvnh
— Arvind Kejriwal (@ArvindKejriwal) July 12, 2020
മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വീറ്റിലൂടെ അമിതാഭ് ബച്ചൻ തന്നെയായിരുന്നു പുറത്തുവിട്ടത്. അഭിഷേകിന്‍റെ ഭാര്യയും സിനിമാ താരവുമായ ഐശ്വര്യ റായ് ബച്ചൻ ഉൾപ്പടെ ബച്ചൻ കുടുംബാംഗങ്ങൾ കോവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. എന്നാൽ ഇരുവരുടെയും ഫലം നെഗറ്റീവാണ്.
Dear Amitabh ji, I join the whole Nation in wishing you a quick recovery!
— Dr Harsh Vardhan (@drharshvardhan) July 11, 2020
After all, you are the idol of millions in this country, an iconic superstar!
We will all take good care of you. Best wishes for a speedy recovery!@SrBachchan @juniorbachchan #AmitabhBachchan #COVID https://t.co/NHeY7e2mjC pic.twitter.com/CsVKlvCJeG
പ്രിയപ്പെട്ട അമിതാബ് ജീ, താങ്കളുടെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർഥിക്കുന്ന എല്ലാ ഇന്ത്യക്കാർക്കുമൊപ്പം ഞാനും ചേരുന്നു. ഇൗ രാജ്യക്കാരുടെ മാതൃകാ പുരുഷനാണ് താങ്കൾ. ഞങ്ങൾ നിങ്ങളെ നന്നായി പരിപാലിക്കും. -കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്വർധൻ ട്വിറ്ററിലൂടെ അറിയിച്ചു.
അമിതാബ് ബച്ചന് കോവിഡ് പോസിറ്റീവായ വാർത്ത കേട്ടത് ഏറെ സങ്കടമുണ്ടാക്കിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. അദ്ദേഹത്തിെൻറ വേഗത്തിലുള്ള രോഗമുക്തിക്കും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്നും മമത ട്വിറ്ററിലൂടെ അറിയിച്ചു. ഞങ്ങളെല്ലാവരും നിങ്ങളുടെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർഥിക്കുന്നുവെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും പറഞ്ഞു.
Extremely saddened to hear the news of Shri #AmitabhBachchan Ji testing COVID Positive.
— Mamata Banerjee (@MamataOfficial) July 11, 2020
Praying for his strength & speedy recovery. @SrBachchan please get well soon!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.