Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിജാബ് വിഷയം...

ഹിജാബ് വിഷയം വർഗീയവത്ക്കരിക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്- എച്ച്‌.ഡി ദേവഗൗഡ

text_fields
bookmark_border
HD Devagowda
cancel

ന്യൂഡൽഹി: കർണാടകയിലെ രാഷ്ട്രീയ പാർട്ടികൾ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഹിജാബ് വിഷയത്തെ മുതലെടുക്കുകയാണെന്ന് മുൻ പ്രധാനമന്ത്രിയും ജനതാദൾ സെക്കുലർ അധ്യക്ഷനുമായ എച്ച്‌.ഡി ദേവഗൗഡ. വർഗീയ വിഷം വിദ്യാർഥികളിൽ കുത്തിവെച്ച് അവരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ദേവഗൗഡ പറഞ്ഞു.

കർണാടക സർക്കാറിന് ഹിജാബ് പ്രശ്നത്തെ പരിഹരിക്കാന്‍ കഴിയും. തെരഞ്ഞെടുപ്പിനു വേണ്ടി വർഗീയപ്രചാരണങ്ങൾ നടത്താനുള്ള ശ്രമങ്ങളെ തടയണമെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു. കർണാടകയിലെ ഉഡുപ്പി സർക്കാർ പി.യു കോളേജിലും കു​ന്താ​പു​ര കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് കോളേജുകളിൽ പ്രവേശനം നിഷേധിച്ചിരുന്നു.

കോളേജിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്കിനെ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ ആറ് പെൺകുട്ടികൾ സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി ഇന്ന് പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hijab
News Summary - Political parties taking advantage of 'hijab' issue for 2023 assembly polls
Next Story