വോട്ടുയന്ത്രം: രാഷ്ട്രീയ പാർട്ടികൾക്ക് ഭിന്നാഭിപ്രായം
text_fields
ന്യൂഡൽഹി: വോട്ടുയന്ത്രം അട്ടിമറി വെളിപ്പെടുത്തലിനെ തുടർന്ന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ ിൽ ഇത് ഉപയോഗിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് പല അഭിപ്രായമാണ് . ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ ആവശ്യം, ലോക്സഭ തെ രഞ്ഞെടുപ്പ് ഏറെ അടുത്തതിനാൽ പ്രായോഗികമല്ലെന്നാണ് കോൺഗ്രസിെൻറ പക്ഷം.
പകുതിയെങ്കിലും യന്ത്രങ്ങളിൽ രസീത് നൽകുന്ന വിവിപാറ്റ് സ്ഥാപിച്ച് ജനവിശ്വാസം തിരിച്ചുപിടിക്കാൻ ശ്രമിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കപിൽ സിബൽ പെങ്കടുത്തത് മുൻനിർത്തി കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുകയാണ് ബി.ജെ.പി. എന്നാൽ, അതു സംഘടിപ്പിച്ച ആഷിഷ് റേ ക്ഷണിച്ചതുപ്രകാരം സ്വന്തംനിലയിലാണ് അദ്ദേഹം പെങ്കടുത്തതെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.
വെളിപ്പെടുത്തൽ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നില്ലെങ്കിലും, നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സർക്കാറിനും തെരഞ്ഞെടുപ്പ് കമീഷനും ബാധ്യതയുണ്ടെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു. വെളിപ്പെടുത്തൽ അവശേഷിപ്പിക്കുന്ന നിരവധി ചോദ്യങ്ങളിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറാൻ പാടില്ലെന്നും തെരഞ്ഞെടുപ്പ് നടത്തിപ്പിെൻറ വിശ്വാസ്യത കമീഷൻ സംരക്ഷിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ഉപോത്ബലകമായ തെളിവുകളില്ലാത്ത, വന്യമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് മന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ജനവിധി അവമതിക്കുന്ന ആരോപണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.