ബൂത്ത് പിടിത്തം: ഹരിയാനയിൽ പോളിങ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ VIDEO
text_fieldsഫരിദാബാദ്: ആറാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വോട്ടർമാരെ സ്വാധീനിെച്ചന്ന ആരോപണത്തെ തുടർന്ന് ഫരീദാബ ാദിൽ പോളിങ് ഓഫീസറെ അറസ്റ്റ് ചെയ്തു. ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോയാണ് ഉദ്യോഗസ്ഥൻെറ അറസ്റ്റിലേക ്ക് നയിച്ചത്.
ഫരീദാബാദിലെ അസോട്ടി പോളിങ് ബൂത്തിലാണ് സംഭവം. നീല ടീ ഷർട്ട് ധരിച്ച് പോളിങ് ബുത്തില ിരുന്നയാളാണ് വോട്ടർമാരെ സ്വാധീനിച്ചതായി വിഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞത്. ഒരു സ്ത്രീ വോട്ടുചെയ്യാനായി വോട്ടിങ് മെഷീൻെറ അടുത്തെത്തിയപ്പോൾ ഇയാൾ സീറ്റിൽ നിന്നെഴുന്നേറ്റ് പോയി വോട്ട് ചെയ്ത് തിരിച്ചു വന്നു. അടുത്ത രണ്ട് മൂന്ന് സ്ത്രീകളുടെ വോട്ടുകളും ഇയാളാണ് രേഖപ്പെടുത്തിയത്. പോളിങ് സ്റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥരാരും ഇയാളെ തടഞ്ഞില്ല. ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോ ഹരിയാന തെരഞ്ഞെടുപ്പ് കമീഷന് ടാഗ് ചെയ്യുന്നുണ്ട്.
ഈ ഉദ്യോഗസ്ഥൻ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഹരിയാന തെരെഞ്ഞടുപ്പ് കമീഷനും സ്ഥിരീകരിച്ചു. ഇയാൾക്കെതിെര ഉചിതമായ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് നിരീക്ഷകനോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ ഇത് ബാധിച്ചിട്ടില്ലെന്നും കമീഷൻ വ്യക്തമാക്കി. ഉദ്യോഗസ്ഥനെതിരെ ബൂത്ത് പിടിത്തത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
एक नेता को जिताने के लिए ये तरीका सही नहीं है! ! ये संविधान, कानून और नैतिकता के खिलाफ भी है! ! ! गाँव असावटी पलवल (हरियाणा) pic.twitter.com/m2euOOBkf2
— SHAHID KURESHI (@UqAsmTfpZGNwK0e) May 12, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.