പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്: 2019ൽ ജയിച്ച 18ൽ 10 ലോക്സഭമണ്ഡലങ്ങളിലും ബി.ജെ.പി പിന്നിൽ
text_fieldsകൊൽക്കത്ത: 2021 നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ ബി.ജെ.പിക്കുണ്ടായത് കനത്ത തിരിച്ചടി. 2019 ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുേമ്പാഴാണ് പാർട്ടിയുടെ തിരിച്ചടി. 2019ൽ വിജയിച്ച 18ൽ 10 ലോക്സഭ മണ്ഡലങ്ങളിലും ബി.ജെ.പി പിന്നിലായി.
നിയമസഭതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനം മെച്ചപ്പെട്ടുവെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ പല മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടായെന്നാണ് വോട്ടിെൻറ കണക്കുകൾ തെളിയിക്കുന്നത്. ബംഗാളിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ ദേബാശ്രീ ചൗധരിക്കും ബാബുൽ സുപ്രിയോക്കും അവരവരുടെ മണ്ഡലങ്ങളിൽ ലീഡ് നില നിർത്താൻ കഴിഞ്ഞില്ല. റായ്ഗഞ്ചിലും അസനോളിലുമാണ് ലീഡ് നില നിർത്താൻ കഴിയാതെ പോയത്.
2019ലെ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിൽ ബി.ജെ.പി എട്ട് സീറ്റിൽ വിജയിച്ചിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ മാത്രമാണ് ബി.ജെ.പിക്ക് ലീഡ് നില നിർത്താനായത്. ബി.ജെ.പി എം.പിയായ ലോകേത് ചാറ്റർജിക്ക് ചിൻസുരാഹ് ലോക്സഭ മണ്ഡലത്തിൽ ലീഡ് നേടാൻ സാധിച്ചില്ല. 2019ൽ തൃണമൂലിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്ത മിഡ്നാപൂർ ലോക്സഭ മണ്ഡലത്തിലും പാർട്ടി പിന്നാക്കം പോയി.ബരാക്ക്പോര, ജാർഗ്രാം, ബാൻകുര് ബുലർഗാട്ട്, മാൽഡ(നോർത്ത്), ബുർദവാൻ(ഈസ്റ്റ്) തുടങ്ങിയ സ്ഥലങ്ങളിലും പാർട്ടിക്ക് തിരിച്ചടിയേറ്റു.
വടക്കൻ ബംഗാളിൽ കനത്ത തിരിച്ചടിയാണ് പാർട്ടിക്കുണ്ടായത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റിലും ബി.ജെ.പി ജയിച്ചിരുന്നു. മാൽഡ സൗത്തിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. ഇവിടെ തൃണമൂലിന് സീറ്റുണ്ടായിരുന്നില്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ അവർ നാല് ലോക്സഭ മണ്ഡലങ്ങളിൽ മുന്നിലാണ്. ഇത് ഗൗരവമായി കാണേണ്ട പ്രശ്നമാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഓർമിപ്പിച്ചു. 2024ൽ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പിക്ക് മുന്നിൽ ഇത് കനത്ത വെല്ലുവിളി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.