കമൽനാഥിെൻറ താര പ്രചാരക പദവി റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിനെ താര പ്രചാരക പദവിയിൽ നിന്ന് നീക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് സുപ്രീംകോടതി സ്റ്റേ. കമൽനാഥ് നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പദവി റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ ഉത്തരവ്.
മൂന്നിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിനിടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ മാഫിയ എന്ന് ആക്ഷേപിച്ചതിെൻറ പേരിൽ കമൽ നാഥിന് കമീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് സംസ്ഥാന മന്ത്രിയും ബി.െജ.പി സ്ഥാനാർഥിയുമായ ഇമർത്തി ദേവിയെ 'ഐറ്റം' എന്ന് അപഹസിച്ചതോടെയാണ് പദവി നീക്കം ചെയ്തത്.
താരപ്രചാരകരായ നേതാക്കളുടെ പ്രചാരണ-യാത്രാ ചെലവുകളെല്ലാം പാർട്ടിയാണ് വഹിക്കുക. എന്നാൽ, പദവി നീക്കിയതോടെ കമൽനാഥ് നടത്തുന്ന യാത്രകളുടെയും സംഘടിപ്പിക്കുന്ന യോഗങ്ങളുടെയും ചെലവുകളെല്ലാം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തുന്ന സാഹചര്യമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.