യോഗിയുടെ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടി
text_fieldsന്യൂഡൽഹി: സൈന്യത്തെ മോദിയുടെ സേനയെന്ന വിശേഷിപ്പിച്ച യോഗി ആദിത്യനാഥിൻെറ പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമീ ഷൻ വിശദീകരണം തേടി. ജില്ലാ മജിസ്ട്രേറ്റിനോട് കമീഷൻ വിശദീകരണം തേടിയെന്നാണ് റിപ്പോർട്ടുകൾ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കോൺഗ്രസ് തീവ്രവാദികൾക്ക് ബിരിയാണി കൊടുത്തു. എന്നാൽ മോദി സേന അവരെ ബുള്ളറ്റുകളും ബോംബുകളുമായി നേരിട്ടു. ഇതാണ് വ്യത്യാസം. കോൺഗ്രസ് മസൂദ് അസ്ഹറിനെ പോലുള്ള തീവ്രവാദികളെയാണ് പിന്തുണക്കുന്നതെന്നുമായിരുന്നു യോഗി ആദിത്യനാഥിൻെറ വിവാദ പ്രസ്താവന. ഗാസിയാബാദിലെ റാലിയിലായിരുന്നു യോഗി ആദിത്യനാഥ് പ്രസംഗം നടത്തിയത്.
അഖ്ലാക്ക് വധത്തെ സംബന്ധിച്ചുള്ള യോഗി ആദിത്യനാഥിൻെറ പ്രസ്താവനയും വിവാദമായിരുന്നു. അഖ്ലാക് വധത്തിലെ പ്രതികളെ സാക്ഷിയാക്കിയായിരുന്നു യോഗിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.