തെരഞ്ഞെടുപ്പ് കമീഷനെ ഉപദേശിച്ച് റവന്യൂ വകുപ്പ്; പ്രോട്ടോകോൾ ലംഘനമെന്ന് വിലയിരുത്തൽ
text_fieldsന്യൂഡൽഹി: തെരെഞ്ഞടുപ്പ് കാലത്തെ റെയ്ഡുകൾ നിഷ്പക്ഷമാകണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻെറ നിർദേശത്തിന ് മറുപടിയായി ഉപദേശം നൽകിയ റവന്യൂ വിഭാഗത്തിന് കമീഷൻെറ രൂക്ഷ വിമർശനം. കേന്ദ്ര റവന്യൂവിഭാഗം ധിക്കാരപരമായാണ് പെരുമാറുന്നതെന്ന് കമീഷൻ വിലയിരുത്തി.
ആദായ നികുതി, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡുകൾ നടത്തു േമ്പാൾ അത് നിഷ്പക്ഷമാണെന്ന ഉറപ്പുവരുത്തണമെന്ന് അതാത് ഉദ്യോഗസ്ഥരെ ഉപദേശിക്കണമെന്നായിരുന്നു കമീഷൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകിയത്. ഇതിനു മറുപടിയായാണ് റവന്യൂ വിഭാഗം ഉപദേശിച്ചത്.
കണക്കിൽ പെടാത്ത പണത്തിൻെറ ഉപയോഗം കണ്ടെത്താനും ഇല്ലാതാക്കാനുമായി നടപടികൾ സ്വീകരിക്കാൻ കമീഷനിലെ ഉദ്യോഗസ്ഥരെ ഉപദേശിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന് റവന്യൂ വകുപ്പ് നൽകിയ മറുപടി.
അനധികൃത ഫണ്ട് കണ്ടെത്തുക എന്നത് തെരഞ്ഞെടുപ്പ് കമീഷൻെറ കൂടി ഉത്തരവാദിത്തമാണ്. അനധികൃത ഫണ്ട് ഉപയോഗം അവസാനിപ്പിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തങ്ങളുെട ഫീൽഡ് ഓഫീസർമാരെ ഉപദേശിക്കണം -റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അർവിന്ദ് സാരൻ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ലഭ്യമായ വിവരങ്ങൾ സത്യസന്ധമാണെങ്കിൽ തുടർനടപടികൾക്കായി വിവരം ആദായ നികുതി വകുപ്പിന് കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇതിനെതിെരയാണ് രൂക്ഷ പ്രതികരണവുമായി കമീഷൻ രംഗത്തെത്തിയത്.
റവന്യൂ വകുപ്പിൻെറ പ്രതികരണം ബാലിശമെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമീഷൻ അതിൽ അതൃപ്തിയും അറിയിച്ചു. കമീഷനെ അഭിസംബോധന ചെയ്യാൻ റവന്യൂ വകുപ്പ് ഉപയോഗിച്ച വാക്കുകളുടെ ശൈലിയും ഉദ്ദേശ്യവും പ്രോട്ടോകോൾ ലംഘനമാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടന അസാധാരണ അധികാരം നൽകുന്നുണ്ട്. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും മുകളിലായുള്ള അധികാരമാണ് തെരഞ്ഞെടുപ്പ് കമീഷന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.