ത്രിപുരയിൽ ഇടതുപക്ഷ പാർട്ടികളുടെ പോളിങ് ഏജന്റുമാർക്ക് നേരെ ആക്രമണം
text_fieldsഅഗർത്തല: ത്രിപുരയിൽ ഇടതുപക്ഷത്തിന്റെ പോളിങ് ഏജന്റുമാർക്ക് നേരെ ആക്രമണം. ദക്ഷിണ ത്രിപുരയിലെ കാലാചെറ പോളിങ് സ്റ്റേഷനിലെ ശാന്തിർബസാർ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. സി.പി.ഐ പ്രവർത്തകരെയാണ് ആക്രമിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ധാൻപൂരിലും പോളിങ് ഏജന്റുമാർക്കെതിരെ ആക്രമണമുണ്ടായെന്ന് മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞു. പോളിങ് ഏജന്റുമാരെ ബൂത്തുകളിൽ നിന്നും പുറത്താക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഗോമതി ജില്ലയിലെ ഉദയ്പൂർ മണ്ഡലത്തിലും അക്രമം നടന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ത്രിപുരയിൽ 11 മണി വരെ 32.06 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ത്രിപുരയിൽ 60 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടിനാണ് ത്രിപുരയിലെ ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.