മമതക്ക് നിർണായകം: ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നിർണായകമായ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. മമത ബാനർജിയും ബി.ജെ.പി സ്ഥാനാർഥി പ്രിയങ്ക തിബ്രേവാൾ, സി.പി.എം സ്ഥാനാർഥി ശ്രീജിബ് ബിശ്വാസ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം. ബംഗാൾ മുഖ്യമന്ത്രിപദം നിലനിർത്താൻ മമതക്ക് ജയം അനിവാര്യമാണ്. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.
തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി 15 കമ്പനി കേന്ദ്രസേനയെ മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്. ഭവാനിപൂരിന് പുറമേ സമസേർഗഞ്ച്, ജാൻഗിപൂർ തുടങ്ങിയ മണ്ഡലങ്ങളിലും വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷയെന്ന് വോട്ടെടുപ്പ് മുമ്പ് ബി.ജെ.പി സ്ഥാനാർഥി പ്രിയങ്ക തിബ്രേവാൾ പ്രതികരിച്ചു. പോളിങ് ബൂത്തുകളിൽ സന്ദർശനം നടത്തും. പശ്ചിമബംഗാൾ സർക്കാർ ബി.ജെ.പിയെ ഭയപ്പെടുകയാണെന്നും അവർ പറഞ്ഞു.
ഏപ്രിൽ-മെയ് മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മമത ബാനർജി നന്ദിഗ്രാമിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ െചയ്തു. നിയമസഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിസ്ഥാനത്തെത്തുേമ്പാൾ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം. ഇതോടെ മമതക്കായി ഭവാനിപൂരിലെ തൃണമൂൽ എം.എൽ.എ രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.