റമദാനിൽ തെരഞ്ഞെടുപ്പ്: മുസ്ലിംകളുടെ പോളിങ് കൂടുമെന്ന് അസദുദ്ദീൻ ഉവൈസി
text_fieldsഹൈദരാബാദ്: റമദാൻ സമയത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് വെച്ചത് രാഷ്ട്രീയ പാർട്ടികൾ വിവാദമാക്കരുതെന്ന് എ.െ എ.എം.െഎ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. റമദാൻ സമയത്ത് ജനാധിപത്യ പ്രക്രിയയിൽ മുസ്ലിം സമുദായത്തിെൻറ മികച്ച പങ ്കാളിത്തം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇൗ വിഷയത്തിൽ വിവാദം അനാവശ്യമാണ്. മുസ്ലിം സമുദായത്തെയും റമദാനെ യും അതിനായി ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികളോട് താൻ ആവശ്യപ്പെടുകയാണ്. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്്. ഇന്ത്യയിൽ റമദാൻ മെയ് അഞ്ചിനോട് അടുത്തായിരിക്കും വരിക. ഇത് മാസപ്പിറവി കാണുന്നതിനെ ആശ്രയിച്ചിരിക്കും. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ ജൂൺ മൂന്നിന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് റമദാൻ സമയത്തും നടക്കേണ്ടതുണ്ടെന്നും മെയ് അഞ്ചോടെ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാൻ സാധ്യമല്ലെന്നും ഉവൈസി പറഞ്ഞു.
മുസ്ലിംകൾ തീർച്ചയായും റമദാൻ വ്രതം അനുഷ്ഠിക്കും. നോമ്പെടുത്തുകൊണ്ട് അവർ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യും. അവർ ഒാഫീസിലും മറ്റും പോവുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യും. ഇൗ മാസത്തിൽ മുസ്ലിംകളിൽ ആത്മീയത വർധിക്കുകയും ഇത് വോട്ടിങ് ശതമാനം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് തെൻറ വിലയിരുത്തൽ. റമദാനിൽ ഇന്ത്യയിൽ എവിടെ തെരഞ്ഞെടുപ്പ് നടന്നാലും മുസ്ലിംകൾ ഉയർന്ന ശതമാനത്തിൽ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് ദുഷ്ട ശക്തികളെ പരാജയപ്പെടുത്തുമെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത് പശ്ചിമബംഗാൾ, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നോമ്പെടുക്കുന്ന വോട്ടർമാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കോൽക്കത്ത മേയറും തൃണമൂൽ കോണഗ്രസ് നേതാവുമായ ഫിർഹാദ് ഹക്കിം അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.