വോട്ട് ചെയ്യാൻ എത്തിയവരുമായി സെൽഫി എടുത്തു; പോളിങ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
text_fieldsലഖ്‌നോ: വോട്ട് ചെയ്യാൻ എത്തിയവരുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെ അവരോടൊത്ത് മൊബൈൽ ഫോണിൽ സെൽഫിയെടുത്തതിന് ഉത്തർപ്രദേശിലെ ഹമീർപൂർ ലോക്‌സഭ മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.
ഹമീർപൂർ ജില്ലയിലെ പ്രൈമറി സ്‌കൂൾ അധ്യാപകനായ ആശിഷ് കുമാർ ആര്യയെയാണ് സസ്പെൻഡ് ചെയ്തതെന്ന് ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഉദ്യോഗസ്ഥൻ നവ്ദീപ് റിൻവ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍റെ ചട്ടങ്ങളുടെ നഗ്നമായ ലംഘനവും അനുചിതമായ പെരുമാറ്റവും കാരണമാണ് ആശിഷ് കുമാർ ആര്യയുടെ സസ്‌പെൻഷന് കാരണമെന്ന് അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്‍റെ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ആശിഷ് കുമാർ ആര്യക്കെതിരെ നടപടിയെടുത്തു. ചുമതലകളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും മുസ്‌കരയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്‍ററിലേക്ക് മാറ്റുകയും ചെയ്തതായും റിൻവ കൂട്ടിച്ചേർത്തു.
വിഷയം അന്വേഷിക്കാൻ ബ്ലോക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിൽ കമീഷന്‍റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള അനുചിതമായ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും ചീഫ് ഇലക്ടറൽ ഉദ്യോഗസ്ഥൻ പോളിങ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.