Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി​ഹാ​ർ ര​ണ്ടാം...

ബി​ഹാ​ർ ര​ണ്ടാം ഘ​ട്ടത്തിൽ പോളിങ് 53.51 ശതമാനം; 54 സീറ്റുകളിലെ ഉപതെരഞ്ഞെടപ്പും പൂർത്തിയായി

text_fields
bookmark_border
ബി​ഹാ​ർ ര​ണ്ടാം ഘ​ട്ടത്തിൽ പോളിങ് 53.51 ശതമാനം; 54 സീറ്റുകളിലെ ഉപതെരഞ്ഞെടപ്പും പൂർത്തിയായി
cancel

പ​ട്ന: ബി​ഹാ​ർ നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ര​ണ്ടാം ഘ​ട്ടത്തിൽ പോളിങ് 53.51 ശതമാനം. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറാണ് ഇക്കാര്യം അറിയിച്ചത്. ആ​കെ 243 സീ​റ്റി​ൽ 94 മ​ണ്ഡ​ല​ങ്ങ​ളി​ലാണ് ഇന്ന് വോട്ടെ​ടു​പ്പ് നടന്നത്.

ആ​ർ.​ജെ.​ഡി നേ​താ​വും മ​ഹാ​സ​ഖ്യ​ത്തിന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ തേ​ജ​സ്വി യാ​ദ​വാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള പ്ര​ധാ​നി​ക​ളി​ൽ ഒ​രാ​ൾ. ര​ഘോ​പു​രിൽ നിന്നാ​ണ് തേ​ജ​സ്വി ജനവിധി തേടുന്നത്. ബി.​ജെ.​പി​യി​ലെ സ​തീ​ഷ് കു​മാ​ർ യാ​ദ​വി​നെയാണ് 2015ൽ തേജസ്വി ​പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. സ​തീ​ഷാ​ണ് ഇ​ത്ത​വ​ണ​യും എ​തി​രാ​ളി.

ബിഹാര്‍ കൂടാതെ ഉപ തെരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ മൊത്തം പോളിങ് ശതമാനവും തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടിട്ടുണ്ട്. ചത്തീസ്ഗഡ് -71.99%, ഗുജറാത്ത്-57.98%, ഹരിയാന-68%, ഝാർഖണ്ഡ്- 62.51%, കർണാടക-51.3%, മധ്യപ്രദേശ്-66.37%, നാഗാലൻഡ്-83.69%, ഒഡീഷ-68.08%, തെലുങ്കാന-81.44%, ഉത്തർപ്രദേശ്-51.57% എന്നിങ്ങനെയാണ് പോളിങ് ശതമാനം. 54 നിയമസഭ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്.

28 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലേക്കാണ്​ രാജ്യം ഉറ്റുനോക്കുന്നത്​. ​കോൺഗ്രസിനും ബി.ജെ.പി​യിലേക്ക്​ കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യക്കും നിർണായകമായ തെരഞ്ഞെടുപ്പാണിത്.

തേ​ജ​സ്വി​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വ് മാ​ഹു​വ മ​ണ്ഡ​ല​ത്തി​ൽ ​നി​ന്ന് മാ​റി സ​മ​സ്​​തി​പു​ർ ജി​ല്ല​യി​ലെ ഹ​സ​ൻ​പു​രി​ൽ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. പ്ലൂ​ര​ൽ​സ് പാ​ർ​ട്ടി നേ​താ​വ് പു​ഷ്പം പ്രി​യ ചൗ​ധ​രി, ശ​ത്രു​ഘ​ൻ സി​ൻ​ഹ​യു​ടെ മ​ക​ൻ കോ​ൺ​ഗ്ര​സി​ലെ ല​വ് സി​ൻ​ഹ എ​ന്നി​വ​ർ ജ​ന​വി​ധി തേ​ടു​ന്ന ബ​ങ്കി​പ്പു​ർ, സം​സ്ഥാ​ന മ​ന്ത്രി ന​ന്ദ് കി​ഷോ​ർ യാ​ദ​വ് തു​ട​ർ​ച്ച​യാ​യി ഏ​ഴാം​വ​ട്ടം വി​ജ​യ​സാ​ധ്യ​ത തേ​ടു​ന്ന പ​ട്ന സാ​ഹി​ബ് എ​ന്നി​വ വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​ണ്. മൂന്നാം വ​ട്ടം ബി.​ജെ.​പി എം.​എ​ൽ.​എ​യാ​യി തു​ട​രു​ന്ന നി​തി​ൻ ന​ബീ​നെ​യാ​ണ് ബ​ങ്കി​പ്പു​രി​ൽ ല​വ് സി​ൻ​ഹ​യും പു​ഷ്പം പ്രി​യ ചൗ​ധ​രി​യും നേ​രി​ടു​ന്ന​ത്.

ന​വം​ബ​ർ ഏ​ഴി​നാ​ണ് മൂ​ന്നാം​ഘ​ട്ട തെരഞ്ഞെടുപ്പ്. ഒ​ക്ടോ​ബ​ർ 28ന് ​ആ​ദ്യ​ഘ​ട്ട വോട്ടെടുപ്പ് പൂർത്തിയായി. ഫ​ല പ്രഖ്യാപനം പ​ത്തി​ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar electionElection Commissionby poll
Next Story