ദീപാവലി പടക്കത്തിൽ മലിനീകരണം അതിതീവ്രം
text_fieldsന്യൂഡൽഹി: നിരോധനങ്ങളെല്ലാം കാറ്റിൽ പറത്തി ദീപാവലി പടക്കങ്ങൾ വ്യാപകമായി പൊട്ടിച്ചതോടെ ഡൽഹിയിൽ മലിനീകരണം രൂക്ഷമായി. വായു നിലവാര സൂചികയിൽ മലിനീകരണ തോത് ആനന്ദ് വിഹാറിൽ 478ഉം ഡൽഹി ഐ.ടി.ഒയിൽ 461ഉം രേഖപ്പെടുത്തി.
ദീപാവലി നാളായ ശനിയാഴ്ച രാത്രി മുതൽതന്നെ മലിനീകരണതോത് 414ലെത്തിയിരുന്നു.
ഞായറാഴ്ച രാവിലെ മുതൽ ഡൽഹിയുെട എല്ലാ ഭാഗങ്ങളിലും കാണാൻ കഴിയാത്ത വിധം മഞ്ഞിനൊപ്പം കറുത്തപുകയും മൂടി. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് വ്യത്യാസമുണ്ടായത്. ഞായറാഴ്ച രാത്രിയും പടക്കം പൊട്ടിക്കുന്നതും പാടശേഖരങ്ങളിൽ കറ്റ കത്തിക്കലും തുടരുകയാണ്. 2016ലെ ദീപാവലിക്കു ശേഷമുള്ള ഏറ്റവും കടുത്ത മലിനീകരമാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. മൂന്നുദിവസംകൂടി മലിനീകരണം തീവ്രമായി തുടരും.
ദേശീയ ഹരിത ട്രൈബ്യൂണലിെൻറ നിരോധനത്തിന് പുറമെ പടക്കങ്ങൾ പൊട്ടിക്കാതെ മുഴുവൻ ഡൽഹിക്കാരും ഇത്തവണ പൂജക്കിരിക്കണമെന്ന് അരവിന്ദ് കെജ്രിവാളിെൻറ ആഹ്വാനമുണ്ടായിരുന്നു. എന്നാൽ, അത് അംഗീകരിക്കാൻ കൂട്ടാക്കാതെ ജനങ്ങൾ ശനിയാഴ്ചയും ഞായറാഴ്ചയും നിർബാധം പടക്കം പൊട്ടിച്ചു തന്നെ ദീപാവലി ആഘോഷിച്ചു.
ദേശീയ ഹരിത ട്രൈബ്യൂണൽ നവംബർ ഒമ്പതു മുതൽ 30 വരെ പടക്ക വിൽപനയും ഉപയോഗവും സമ്പൂർണമായും നിരോധിക്കുകയും സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു.
ദീപാവലിക്കു ശേഷമുള്ള വായുമലിനീകരണം പഠിക്കാൻ കേന്ദ്ര പരിസ്ഥിതി നിയന്ത്രണ ബോർഡ് എല്ലാ സംസ്ഥാന ബോർഡുകൾക്കും ഏഴ് ദിവസത്തെ വായുമലിനീകരണ തോത് അളക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.