മലിനീകരണം; ലോകത്ത് 2015ൽ മാത്രം മരണം 90 ലക്ഷം, ഇന്ത്യയിൽ 25 ലക്ഷം
text_fieldsലണ്ടൻ: ലോകത്ത് മലിനീകരണം മൂലം 2015ൽ മരിച്ചത് 90 ലക്ഷം പേരെന്ന് പുതിയ പഠനം. ഇന്ത്യയിൽ മാത്രം ഇത് 25 ലക്ഷം പേരാണെന്നും പഠനത്തിൽ പറയുന്നു. ഏറിയ പങ്കും മരിക്കുന്നത് ഹൃദയ സംബന്ധങ്ങളായ അസുഖങ്ങൾ, സ്ട്രോക്ക്, ശ്വാസ കോശ ക്യാൻസർ തുടങ്ങിയവ മൂലമാണ്.ഇതിന്‍റെ തോത് കൂടുതലായും ഇടത്തരം വരുമാന രാജ്യങ്ങളിലും, വളരെ വേഗത്തിൽ വ്യവസായ വത്കരണം നടക്കുന്ന ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, മഡഗാസ്കർ പോലുള്ള രാജ്യങ്ങളിലുമാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
മലിനീകരണം പ്രകൃതിക്ക് മറ്റെന്തിനേക്കാളും വലിയ ഭീക്ഷണിയാണെന്നും, മനുഷ്യ വംശത്തിന് തന്നെ പ്രശ്നമായി ഭവിക്കുമെന്നും പഠനത്തിന് നേതൃത്വം നൽകിയ അമേരിക്കയിലെ മൗണ്ട് സിനായ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒാഫ് മെഡിക്കൽ എജ്യൂക്കേഷൻ വിഭാഗം പ്രൊഫസർ ഫിലിപ്പ് ലാൺഡ്രിഗൻ പറഞ്ഞു.
2015ൽ ലോകത്ത് നടന്ന 9 ദശ ലക്ഷം മരണങ്ങളും മലിനീകരണത്തിലൂടെ മാത്രമാണെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത് ഇതിൽ 6.5 ദശലക്ഷം പേരും മലിനമായ വായു മൂലവും, 1.8 ദശലക്ഷം ജലമലിനീകരണവും മൂലമാണ് മരിക്കുന്നതെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു
2015ൽ മാത്രം ഇന്ത്യയിൽ മലീനീകരണം മൂലം മരിച്ചത് 2.5 ദശലക്ഷം പേരായിരുന്നു,അതേസമയം ചൈനയിൽ ഇത് 1.8 ദശലക്ഷം മാത്രമായിരുന്നു പഠനത്തിൽ സൂചിപ്പിക്കുന്നു.
ഗ്ലോബൽ ബേർഡൻ ഒാഫ് ബിസിനസ്സ് സ്റ്റഡീസിന്‍റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിന് നേതൃത്വം നൽകിയത് വിവിധ രാജ്യങ്ങളിൽ നിന്നുമുളള 40 ശാസ്ത്രഞ്ജർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.