കൊൽക്കത്ത ബലാത്സംഗ കേസിലെ പ്രതിയുടെ പോളിഗ്രാഫ് പരിശോധന ആരംഭിച്ചു
text_fieldsകൊൽക്കത്ത: കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽകോളജ് ആശുപത്രിയിൽ പി.ജി ട്രെയ്നി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിൽ പ്രതിയായ സഞ്ജയ് റോയിയുടെ നുണ പരിശോധന ടെസ്റ്റ് തുടങ്ങി. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും സംഭവം നടന്ന രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഡോക്ടർമാരും ഒരു സിവിൽ വോളൻന്റിയറും ഉൾപ്പെടെ ആറുപേരുടെ പോളിഗ്രാഫ് പരിശോധനയും നടക്കുന്നുണ്ട്.
പ്രതിയുടെ പരിശോധന ജയിലിൽ വെച്ചും മറ്റ് ആറു പേരുടെത് സി.ബി.ഐ ഓഫിസിൽ വെച്ചുമാണ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പോളിഗ്രാഫ് വിദഗ്ധരുടെ സംഘം പരിശോധനകൾക്കായി കൊൽക്കത്തയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച കൊൽക്കത്തയിലെ പ്രത്യേക കോടതിയാണ് സി.ബി.ഐക്ക് പരിശോധന നടത്താൻ അനുമതി നൽകിയത്.
കേസുമായി ബന്ധപ്പെട്ട് ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും മറ്റ് അഞ്ചു പേർക്കും പരിശോധന നടത്തണമെന്ന സി.ബി.ഐ അപേക്ഷ വ്യാഴാഴ്ച അതേ കോടതി അംഗീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.