ശബരിമല: പൊലീസിെൻറത് കടുത്ത പെരുമാറ്റമെന്ന് പൊൻ രാധാകൃഷ്ണൻ
text_fieldsചെന്നൈ: പൊലീസിെൻറ ഭാഗത്തുനിന്ന് മനുഷ്യത്വപരമായ സമീപനമുണ്ടാവുന്നില്ലെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. കോയമ്പത്തൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുദ്ധക്കളമായി മാറി. ബാരിക്കേഡുകൾ സ്ഥാപിച്ച് ഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.
ഇപ്പോൾ ചില ഇളവുകൾ വരുത്തി സന്ദർശകരെ നിയന്ത്രിക്കുന്നതിന് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശബരിമല തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. നടപ്പന്തൽ മരണവീട് പോലെ വിജനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യുവതിപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.