വീട് പോലും വിഭജിക്കുന്ന സി.എ.എ, എൻ.ആർ.സിക്ക് പിന്തുണയില്ല- പൂജാ ഭട്ട്
text_fieldsമുംബൈ: ഭരിക്കുന്ന പാർട്ടിയാണ് തങ്ങളെ ഒരുമിപ്പിച്ചതെന്ന സന്ദേശമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എൻ. ആ ർ.സിക്കെതിരെയും പ്രതിഷേധിക്കുന്ന വിദ്യാർഥികൾ നൽകിയതെന്ന് ബോളിവുഡ് താരം പൂജാ ഭട്ട്. നിങ്ങൾ പാലിക്കുന്ന മൗ നം നിങ്ങളോ സർക്കാറിനെയോ രക്ഷിക്കില്ലെന്നും ഇത് ശബ്ദമുയർത്താനുള്ള സമയമാണെന്നും പൂജാഭട്ട് പറഞ്ഞു. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ സൗത്ത് മുംബൈയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘നമ്മുടെ മൗനം നമ്മെയോ സർക്കാറിനെയോ രക്ഷിക്കില്ല. യഥാർഥത്തിൽ ഭരിക്കുന്ന പാർട്ടിയാണ് നമ്മെ ഒരുമിപ്പിച്ചത്. നമ്മൾ ശബ്ദമുയർത്തേണ്ട സമയമായെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ നൽകുന്ന സന്ദേശം. അധികാരികൾ നമ്മുടെ ശബ്ദം ഉച്ചത്തിൽ, വ്യക്തതയോടെ കേൾക്കുന്നതുവരെ ഇത് അവസാനിപ്പിക്കില്ല. വിയോജിപ്പാൾ ഇപ്പോൾ രാജ്യസ്നേഹത്തിൽ മഹത്തായ രൂപം.’- പൂജാ ഭട്ട് പറഞ്ഞു.
രാജ്യത്തിനായി ഉയരുന്ന ശബ്ദം നേതാക്കൾ കേൾക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ എല്ലാ വനിതകളോടും ഷഹീൻബാഗിലും ലഖ്നോവിലുമുള്ളവരോടും പറയാനുള്ളത്, നിങ്ങളുടെ ശബ്ദം വ്യക്തമായി അവർ കേൾക്കുന്നതു വരെ സമരം അവസാനിപ്പിക്കരുതെന്നാണ്. സ്വന്തം വീടിനെ തന്നെ വിഭജിക്കുന്ന സി.എ.എയും എൻ.ആർ.സിയും പിന്തുണക്കാനാവില്ല- പൂജാ ഭട്ട് തുറന്നടിച്ചു.
പാർച്ചം ഫൗണ്ടേഷനും വീ ദ പീപ്പിൾ ഓഫ് മഹാരാഷ്ട്രയും ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവയിൽ മഹാരാഷ്ട്ര സർക്കാറിെൻറ നിലപാട് 30 ദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് പൂജാ ഭട്ട് ഉൾപ്പെടെയുള്ള പ്രമുഖർ ഒപ്പിട്ട നിവേദം സർക്കാർ പ്രതിനിധികൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.