വിവാഹമോചിതനെന്ന് ആദ്യം പറഞ്ഞു; പിന്നീട് വിവാഹിതനെന്നും -പൂജ ഖേദ്കറുടെ പിതാവിന്റെ നാമനിർദേശ പത്രികയിലും വൈരുധ്യം
text_fieldsമുംബൈ: പൂനെയിലെ വിവാദ ഐ.എ.എസ് ട്രെയിനിയായിരുന്ന പൂജ ഖേദ്കറെ ആരും മറന്നിട്ടുണ്ടാകില്ല. ഐ.എ.എസുകാരിയാകാൻ കൃത്രിമത്വം നടത്തിയ പൂജയെ യു.പി.എസ്.സി സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പിതാവ് ദിലീപ് ഖേദ്കറിന്റെ സത്യവാങ്മൂലമാണ് പൂജ വീണ്ടും വാർത്തകളിൽ നിറയാനുള്ള കാരണം.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പൂജയുടെ അച്ഛൻ ദിലീപ് ഖേദ്കറും പത്രിക നൽകിയിരുന്നു. അഹ്മദ്നഗർ സൗത്ത് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ഇദ്ദേഹം അടുതിടെ പത്രിക നൽകിയത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സമാന രീതിയിൽ ഇദ്ദേഹം പത്രിക സമർപ്പിച്ചിരുന്നു. രണ്ട് പത്രികകളിലെയും വൈരുധ്യമാണ് ഇപ്പോഴും പുറത്തുവന്നിരിക്കുന്നത്.
പുതുതായി സമർപ്പിച്ച നാമനിർദേശ പത്രികയിൽ താൻ വിവാഹമോചിതനാണെന്നാണ് ദിലീപ് സൂചിപ്പിച്ചിട്ടുള്ളത്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിലെ പത്രികയിൽ മനോരമ ഖേദ്കറെ വിവാഹം കഴിച്ചുവെന്നാണുള്ളത്.
വാൻചിത് ബഹുജൻ അഘാഡി പാർട്ടിയുടെ ടിക്കറ്റിൽ അഹ്മദ് നഗറിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും ദിലീപ് പരാജയപ്പെടുകയായിരുന്നു.
മനോരമയുടെയും തന്റെയും പേരിലുള്ള സ്വത്തുവകകളെ കുറിച്ചും ദിലീപ് പത്രികയിൽ പറഞ്ഞിരുന്നു. അവിഭക്ത ഹിന്ദുകുടുംബമാണ് തന്റേതെന്നും കൊട്ടിഘോഷിക്കുന്നുമുണ്ട്.
എന്നാൽ 2009ൽ പൂനെ കുടുംബ കോടതിയിൽ വിവാഹമോചനത്തിനായി ഹരജി നൽകിയിരുന്നു മനോരമയും ദിലീപുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2010 ജൂൺ 25 ന് വിവാഹമോചനം അനുവദിച്ചു. എന്നിട്ടും ഇരുവരും പൂനെയിലെ ബാനർ ഭാഗത്തെ മനോരമയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിൽ ദമ്പതികളെ പോലെ ജീവിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.