`കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരിക്കലും 'ഷെഹ്സാദി'നെ പരിഗണിക്കില്ല`
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ വിമർശനവുമായി വീണ്ടും മഹാരാഷ്ട്ര കോൺഗ്രസ് സെക്രട്ടറി ഷെഹ്സാദ് പൂനവാല. കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരിക്കലും 'ഷെഹ്സാദി'നെ പരിഗണിക്കില്ലെന്നും ആ സ്ഥാനം 'ഷെഹ്സദ'(രാഹുൽഗാന്ധി)ക്കായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിമർശനത്തെ പിന്തുണച്ച പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്നും ഷെഹ്സാദ് കൂട്ടിച്ചേർത്തു.
രാഹുലിന് വേണ്ടി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക സമർപ്പണത്തിനായി നേതാക്കളെല്ലാം ഡൽഹിയിലെത്തിയതിനിടെയാണ് ഷെഹ്സാദ് വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെ ഷെഹ്സാദ് ട്വിറ്ററിലും വിമർശനവുമായി രംഗത്തെത്തി.
എല്ലാ പാർട്ടിയിലെയും പോലെ കോൺഗ്രസിനും ഉടമസ്ഥനെന്ന് പറയാനാവുന്ന ഒരാളുണ്ടെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി തന്നോട് പറഞ്ഞു. തന്നെ നിശബ്ദനാക്കാൻ ശ്രമിക്കണ്ട. രാജവാഴ്ചാ രാഷ്ട്രീയത്തെ താൻ എതിർക്കുന്നുവെന്നും ഷെഹ്സാദ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, രാഹുൽ ഗാന്ധിക്കുവേണ്ടി മുതിർന്ന നേതാക്കളുടെ വകയായും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 90 സെറ്റ് പത്രികകൾ സമർപ്പിച്ചേക്കും. ഒറ്റ എതിർസ്ഥാനാർഥിപോലും ഉണ്ടാകാൻ ഇടയില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനും വരണാധികാരിയുമായ മുല്ലപ്പള്ളി രാമചന്ദ്രനു മുമ്പാകെയാണ് രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കുക.
നേരത്തെയും രാഹുൽ അധ്യക്ഷ സ്ഥാനത്തെത്തുന്നതിനെ ചോദ്യം ചെയ്ത് ഷെഹ്സാദ് രംഗത്തെത്തിയിരുന്നു. പാർട്ടിയുെട നേതാവിനെ തെരഞ്ഞെടുക്കാൻ സ്വീകരിക്കുന്ന നടപടിെയ നാണംകെട്ടതും വഞ്ചനാപരവുമെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞത്. മത്സരിക്കുന്നുണ്ടെങ്കിൽ അനർഹമായ ആനുകൂല്യം ലഭിക്കാതിരിക്കാൻ രാഹുൽ ആദ്യം വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്നും ഷെഹ്സാദ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.