പൂഞ്ചിൽ വീരമൃത്യു വരിച്ചത് കോർപറൽ വിക്കി പഹാഡെ; ഭീകരർക്കായി രണ്ടാം ദിനവും തിരച്ചിൽ തുടരുന്നു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഇന്നലെ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് കോർപറൽ വിക്കി പഹാഡെ. രാജ്യത്തിനു വേണ്ടി സ്വജീവൻ ത്യജിച്ച കോർപറൽ വിക്കി പഹാഡെയെ എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയും സേനയൊന്നാകെയും അഭിവാദ്യം ചെയ്യുന്നതായി വ്യോമസേന പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നതായും ദു:ഖകരമായ ഈ സമയത്ത് അവരോടൊപ്പം നിൽക്കുന്നുവെന്നും വ്യോമസേന അറിയിച്ചു.
ശനിയാഴ്ച വൈകീട്ടോടെയാണ് ജമ്മു കശ്മീരിലെ പൂഞ്ച് സുരാൻകോട്ടിലെ സനായ് ഗ്രാമത്തിനരികെ വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ഭീകരർ വെടിയുതിർത്തതോടെ സൈനികരും തിരികെ വെടിയുതിർത്തു. ആക്രമണത്തിൽ അഞ്ച് സൈനികർക്കാണ് വെടിയേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കോർപറൽ വിക്കി പഹാഡെ വീരമൃത്യ വരിക്കുകയായിരുന്നു.
കൂടുതൽ സൈന്യം ആക്രമണമുണ്ടായ മേഖലയിലെത്തിയിട്ടുണ്ട്. ആക്രമണം നേരിട്ട സൈനിക വാഹനങ്ങൾ ഷാഹ്സിതാറിലെ വ്യോമതാവളത്തിലേക്ക് മാറ്റി. മേഖലയിൽ സൈന്യം രണ്ടാംദിനവും വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.