നിരോധനത്തിനെതിരെ പോപുലർ ഫ്രണ്ട് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: യു.എ.പി.എ പ്രകാരമുള്ള ‘നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ’ പേരിൽ നിരോധിച്ചതിനെതിരെ പോപുലർ ഫ്രണ്ട് സുപ്രീംകോടതിയിൽ. സംഘടനക്കെതിരായ നിരോധനം ഈ വർഷമാദ്യം ട്രൈബ്യൂണൽ ശരിവെച്ചതിനെ തുടർന്ന് സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ അനിരുദ്ധ ബോസെ, ബേല എം. ത്രിവേദി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗസറ്റ് വിജ്ഞാപനത്തിലൂടെ പോപുലർ ഫ്രണ്ടിനെയും റിഹാബ് ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ്, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ തുടങ്ങിയ അനുബന്ധ സംഘടനകളെയും യു.എ.പി.എ 3(1) വകുപ്പ് പ്രകാരം അഞ്ച് വർഷത്തേക്ക് നിരോധിച്ചത്.
തുടർന്ന് ഡൽഹി ഹൈകോടതി ജഡ്ജി ദിനേശ് കുമാർ ശർമയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണൽ ഈ വർഷം മാർച്ചിൽ നിരോധനം ശരിവെച്ചു.
പി.എഫ്.ഐ കേസ്: ജാമ്യാപേക്ഷ തള്ളി
കൊച്ചി: പി.എഫ്.ഐ കേസിൽ അറസ്റ്റിലായ അഡ്വ. മുഹമ്മദ് മുബാറഖിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി തള്ളി. 2022 ഡിസംബറിലാണ് മുബാറഖ് അറസ്റ്റിലായത്.
പി.എഫ്.ഐ പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകിയത് മുബാറഖ് ആണെന്ന എൻ.ഐ.എയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിരസിച്ചത്. പി.എഫ്.ഐ നിരോധനത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് മുബാറഖ് പിടിയിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.