Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിവർത്തനം അങ്ങ്​...

പരിവർത്തനം അങ്ങ്​ ഡൽഹിയിലാകും വരിക, ബംഗാളിലല്ല; മോദിക്ക്​ മറുപടിയുമായി മമത

text_fields
bookmark_border
Poribortan (change) will happen in Delhi not
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്ധന വിലക്കയറ്റത്തിനെതിരേ സിലിഗുരിയിൽ നടത്തിയ റാലിയിലാണ്​ മോദിക്ക്​ ചുട്ട മറുപടിയുമായി മമത രംഗത്ത്​ എത്തിയത്​. ബംഗാൾ സന്ദർശിച്ച പ്രധാനമന്ത്രി കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് ഞായറാഴ്ച നടന്ന മെഗാ റാലിയിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബംഗാളിൽ പരിവർത്തനം സംഭവിക്കുമെന്ന്​ പറഞ്ഞിരുന്നു. ഇതിനുമറുപടിയായി പരിവർത്തനം വരിക അങ്ങ്​ ഡൽഹിയിലായിരിക്കുമെന്നും ബംഗാളിൽ അതുണ്ടാകില്ലെന്നുമാണ്​ മമത പറഞ്ഞത്​.


ഇന്ത്യക്ക് ഒരു സിൻഡിക്കേറ്റിനെക്കുറിച്ച് അറിയാം. മോദിയും അമിത്ഷായും ചേർന്ന സിൻഡിക്കേറ്റാണത്​. ഞങ്ങൾ കളിക്കാൻ തയ്യാറാണ്. ഒറ്റയ്ക്ക് കളിക്കാനും തയ്യാറാണ്. ബിജെപി​ വോട്ട് വാങ്ങാൻ വരികയാണെങ്കിൽ പണം എടുത്ത് തൃണമൂലിന്​ വോട്ട് രേഖപ്പെടുത്തണം. സിലിഗുരിയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം, തിരഞ്ഞെടുപ്പിന് മുമ്പ് ഉജാലയും തിരഞ്ഞെടുപ്പിന് ശേഷം ജുംല (വ്യാജ വാഗ്​ദാനം) യുമാണ്​ നൽകുക. ബിജെപിയുടെ നുണകൾ ആളുകൾ സഹിക്കില്ല. വോട്ടിനായി അവർ കൈക്കൂലി നൽകുകയാണെങ്കിൽ എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാം.


ബംഗാളിന് അവരുടെ ജുംലകളുശട ആവശ്യമില്ല' -മമത പറഞ്ഞു. 'നുണ പറയുകയല്ലാതെ മോദിക്ക്​ ഒന്നും അറിയില്ല. പ്രധാനമന്ത്രി തന്‍റെ പ്രസംഗങ്ങൾ ബംഗാളിലെ ടെലിപ്രോംപ്റ്ററിൽ നിന്ന് വായിക്കുന്നു. അദ്ദേഹം ഗുജറാത്തിയിൽ ബംഗാളി മുദ്രാവാക്യങ്ങൾ എഴുതുന്നു'-അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMamata Banerjeebengal election
Next Story