കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിൽ സ്ക്രീനിൽ തെളിഞ്ഞത് അശ്ലീല വിഡിയോ; ഒരാൾ കസ്റ്റഡിയിൽ
text_fieldsടിൻസുകിയയിൽ കേന്ദ്രമന്ത്രിയും ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിക്കിടെ സംഭവിച്ചത് ഭീമാബദ്ധം. ഉദ്ഘാടന വേദിയിലെ സ്ക്രീനിൽ അബദ്ധത്തിൽ അശ്ലീല വീഡിയോ പ്രദർശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രൊജക്ടർ ഓപ്പറേറ്ററെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേന്ദ്രമന്ത്രി രാമേശ്വർ തേലി, അസം തൊഴിൽ മന്ത്രി സഞ്ജയ് കിഷൻ, ടിൻസുകിയ ജില്ലയിലെ നിരവധി ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥർ എന്നിവരടക്കം പ്രമുഖരാണ് പരിപാടിയിൽ ഉണ്ടായിരുന്നത്. ടിൻസുകിയയിൽ പൈലറ്റ് ഇന്ത്യൻ ഓയിൽ മെഥനോൾ കലർന്ന എം-15 പെട്രോൾ പുറത്തിറക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ വേദിയിൽ പ്രസംഗിക്കുന്നതിനിടെ പ്രൊജക്ടർ സ്ക്രീനിൽ മെഥനോൾ കലർന്ന പെട്രോൾ പദ്ധതിയുടെ വിഡിയോ ക്ലിപ്പുകൾക്ക് പകരം അശ്ലീല വിഡിയോ മാറി വരികയായിരുന്നു.
ഏതാനും സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ചടങ്ങിൽ പങ്കെടുത്തവരിൽ ചിലർ ഇത് മൊബൈലിൽ പകർത്തി.
സംഭവത്തിൽ അസം ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിക്കുകയും പ്രൊജക്ടർ ഓപ്പറേറ്ററെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നീതി ആയോഗ് അംഗം ഡോ. വി.കെ. സരസ്വത്, ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വിദ്യ, സംസ്ഥാന തൊഴിൽ മന്ത്രി സഞ്ജയ് കിഷൻ, അസം പെട്രോകെമിക്കൽസ് ലിമിറ്റഡ് (എ.പി.എൽ) ചെയർമാൻ ബികുൽ ദേക, ഇന്ത്യൻ ഓയിൽ അസമിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.