ഗെഹനയുടെ നീലച്ചിത്ര നിർമാണം പുതുമുഖങ്ങളെ വലയിലാക്കിയെന്ന് പൊലീസ്
text_fieldsമുംബൈ: കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹിന്ദി, തെലുഗു നടിയും മോഡലുമായ ഗെഹന വസിഷ്ഠിെൻറ നിർമാണക്കമ്പനി നീലച്ചിത്രത്തിന് പുതുമുഖ നടിമാരെയും മോഡലുകളെയും വലയിലാക്കിയത് വെബ് പരമ്പരയുടെ മറവിലെന്ന് പൊലീസ്.
മഡ് െഎലൻഡിലെ ബംഗ്ലാവിൽ എത്തിച്ച് ഇവരുടെ നഗ്നചിത്രങ്ങളും അശ്ലീല രംഗങ്ങളും ചിത്രീകരിച്ചാണ് കുരുക്കിലാക്കൽ.
നീലച്ചിത്രങ്ങൾ സ്വന്തം വെബ്സൈറ്റ് വഴി പ്രചരിപ്പിക്കും. 2000 രൂപയാണ് വെബ്സൈറ്റ് കാണാനുള്ള വരിസംഖ്യ. ഇത്തരത്തിൽ 87 ചിത്രങ്ങൾ ഇവർ ഇതിനകം സൈറ്റിൽ അപ്ലോഡ് ചെയ്തതായി പൊലീസ് പറഞ്ഞു. ഒരു ചിത്രത്തിന് 20,000 രൂപയോളമാണ് നടീനടന്മാർക്ക് പ്രതിഫലം.
മൂന്നു പേർ പരാതി നൽകിയതിനെ തുടർന്ന് മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നീലച്ചിത്ര റാക്കറ്റ് കണ്ടെത്തിയത്. വ്യാഴാഴ്ച ഗെഹനയുടെ ബംഗ്ലാവ് റെയ്ഡ് ചെയ്ത പൊലീസ് സംവിധായകനടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ മൊഴിയും പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ എന്നിവയിലെ തെളിവുകളും ഗെഹനയുടെ അറസ്റ്റിന് വഴിവെച്ചു. ഗെഹന ബുധനാഴ്ച വരെ പൊലീസ് കസ്റ്റഡിയിലാണ്. നീലച്ചിത്രമല്ല, അനുവദനീയമായ ഇറോട്ടിക് സിനിമകളാണ് ഗെഹന നിർമിക്കുന്നതെന്നാണ് അവരുടെ ഒാഫിസിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.