ക്ഷേത്രോൽസവത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ പോൺ താരത്തിന്റെ ചിത്രം
text_fieldsചെന്നൈ: കാഞ്ചിപുരത്തിന് സമീപം ക്ഷേത്രോൽസവത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ പോൺ താരത്തിന്റെ ചിത്രം ഉൾപ്പെടുത്തിയത് വിവാദത്തിൽ. കാഞ്ചിപുരം കരുവിമല മാപ്പിളൈ വിനായകർ- നാഗത്തമ്മൻ-സെല്ലിയമ്മൻ ക്ഷേത്രത്തിലെ ‘ആടിപ്പെരുക്ക്’ ഉൽസവത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോർഡിലാണ് പോൺ താരത്തിന്റെ ചിത്രവും ഉൾപ്പെട്ടത്.
ഉൽസവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റിയും മേഖലയിലെ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും ആശംസകളർപിച്ച് ബോർഡുകൾ സ്ഥാപിക്കുക പതിവാണ്. ഇത്തരത്തിൽ സ്ഥാപിച്ച ഒരു ബോർഡിലാണ് പോൺതാരത്തിന്റെ പടവും വന്നത്.
പാൽകുംഭം തലയിൽവെച്ച നിലയിലായിരുന്നു ചിത്രം. സാമുഹിക മാധ്യമങ്ങളിൽ വൈറലാവുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ ബോർഡ് മാറ്റി. പൊലീസെത്തിയാണ് ഫ്ലെക്സ് ബോർഡ് മാറ്റിയത്.
അതേസമയം, പോൺതാരത്തിന്റെ ചിത്രം എങ്ങനെയാണ് ഫ്ലെക്സ് ബോർഡിൽ വന്നത് എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. മനപ്പൂർവമാണോ ചിത്രം ഉൾപ്പെടുത്തിയത് അതോ പിഴവ് സംഭവിച്ചതാണോയെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.